Categories: KERALAkottayam

തദ്ദേശ പോര്.. 48 നഗരസഭകള്‍ വനിതകള്‍ ഭരിക്കും.. അധ്യക്ഷ സ്ഥാനത്തേക്കു കണ്ണുവെച്ച്‌ വനിതാ നേതാക്കള്‍ നീക്കങ്ങള്‍ ആരംഭിച്ചു. വനിതാ നേതാക്കളുടെ പോര് തമ്മലടിയാകുമോ എന്നു മുന്നണി നേതൃത്വങ്ങള്‍ക്ക് ആശങ്ക. പുതുമുഖങ്ങള്‍ക്കു മത്സര രംഗത്തേക്കു കടന്നു വരാന്‍ മടി… വന്നവരെ പരിഗണിക്കാതെ പാർട്ടി

സംസ്ഥാനത്ത് 48 നഗരസഭകള്‍ ഭരിക്കാന്‍ പോകുന്നതു വനിതകളാണ്.. അധ്യക്ഷ സ്ഥാനത്തേക്കു ലക്ഷ്യമിട്ടു വനിതാ നേതാക്കള്‍ ഇപ്പോഴേ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

സംവരണ സീറ്റ് ഒഴികെയുള്ളിടത്തേക്കാണു നേതാക്കള്‍ കണ്ണുവെക്കുന്നത്. മുന്‍പു മത്സരിപ്പിച്ചവരെ ഇക്കുറിയും മത്സരിപ്പിക്കണമെന്ന ആവശ്യമാണു വനിതാ നേതാക്കള്‍ ഉന്നയിക്കുന്നത്. പലരും ഇതിനോടകം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു കഴിഞ്ഞമട്ടിലാണ്.


എന്നാല്‍, കരുതലോടെയാണു മുന്നണി നേതൃത്വങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പേരിന് ഒരു വനിതാ നേതാവിന്റെ അധ്യക്ഷയാക്കിയിട്ടു കാര്യമില്ലെന്ന ബോധ്യം മുന്നണികള്‍ക്കുണ്ട്. അതുകൊണ്ടു തിടുക്കപ്പെട്ട തീരുമാനത്തിലേക്കു നേതൃത്വം എത്തിയിട്ടില്ല. കോണ്‍ഗ്രസിലാണ് ഇത്തരം സ്ഥാന മോഹികള്‍ ഏറെ.

അതേസമയം, വനിതാ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതു മുന്നണികള്‍ക്കു തലവേദനയായി തുടരുകയാണ്. സ്മാര്‍ട്ടായ പുതുമുഖങ്ങള്‍ക്കു പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കുന്നെങ്കിലും പലരും മടിച്ചു നില്‍ക്കുകയാണ്.


വിവാദങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുമ്ബോള്‍ കൗണ്‍സിലര്‍മാക്കു നേരെ ജനം തിരിയുന്നതും വിലിയ സാമ്ബത്തിക നേട്ടം ഇല്ലെന്നതും പുതുമുഖങ്ങളെ അകറ്റി നിര്‍ത്തുന്നു.


തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ വനിതാ സ്ഥാനാര്‍ഥികളെ തേടി മുന്നണികളുടെ പരക്കം പാച്ചില്‍ തുടങ്ങിയിട്ടുണ്ട്. യോഗ്യരെന്നു കണ്ടെത്തുന്നവര്‍ക്കു വലിയ വാഗ്ദാനങ്ങളാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും നല്‍കുന്നത്.

വനിതാ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പ്രത്യേക ഗ്രൂപ്പുകള്‍ക്കും പാര്‍ട്ടികള്‍ രൂപം നല്‍കിയിട്ടുണ്ട്. യുവജന പ്രസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേരെ എത്തിക്കുന്നതിനാണു പ്രഥമ പരിഗണന നല്‍കുന്നത്.


സ്ഥാനാര്‍ഥിയാകുന്നവര്‍ക്കു കമ്മറ്റികളില്‍ അധ്യക്ഷ സ്ഥാനവും, ബന്ധുക്കള്‍ക്ക് ജോലിയും എല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. രാഷ്ട്രീയത്തിലുള്ളവരാകട്ടെ ബന്ധുക്കളെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിലാണ്.


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ സ്ഥാനാര്‍ഥി കുപ്പായം തുന്നിയവരുമുണ്ട്. സേവന തത്പരരായി ഇവര്‍ സ്വന്തം വാര്‍ഡില്‍ കറക്കം ആരംഭിച്ചു കഴിഞ്ഞു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago