Categories: Uncategorized

സമയോചിത ഇടപെടൽ രണ്ട് ജീവനുകൾ രക്ഷിച്ച് കോട്ടയം ഗാന്ധി നഗർ പോലീസ്

കോട്ടയം:04.11.25  രാത്രി ഏകദേശം 9 30 മണിയോടെ കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഫോണിലേക്ക് ഒരു കാൾ വരുന്നു  സംസാരിച്ചപ്പോൾ മറുതലക്കൽ അല്പം പ്രായമായ ഒരു സ്ത്രീ വളരെ പരിഭ്രമത്തോടുകൂടിയും പേടിയോടു കൂടിയും അവ്യക്തമായി എന്തൊക്കെയോ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. അവരുടെ സംസാരത്തിൽ നിന്ന് അവരുടെ മകനും ഭാര്യയും വിദേശത്ത് ആയിരുന്നുവെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് അവരുടെ അവിടെയുള്ള വീടും കാറും മറ്റു വസ്തുക്കളും ഒക്കെ വിറ്റശേഷം നാട്ടിലുള്ള അവരുടെ വീട്ടിലേക്ക് തിരിച്ചെത്തിയെന്നും ഇന്നലെയും സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ച് സംസാരം ഉണ്ടായ ശേഷം അവർ രണ്ടുപേരും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും പറഞ്ഞു വീടിനു പുറത്തേക്ക് പോയെന്നും മറ്റും പറഞ്ഞു. GD ചാർജ് പ്രതീഷ് രാജ് ഫോൺ നമ്പറും മറ്റു വിവരങ്ങളും കുറിച്ചെടുത്ത ശേഷം ഉടൻതന്നെ   നൈറ്റ് ഓഫീസർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന SI സിബിമോനെയും CPO ഡെന്നിയെയും വിവരമറിയിച്ചു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന   ഇരുവരും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി  ഉടൻതന്നെ ഭക്ഷണം കഴിക്കുന്നത് മതിയാക്കി പെട്ടെന്ന് തന്നെ സ്റ്റേഷൻ മൊബൈലിൽ സംഭവസ്ഥലത്തേക്ക് ചെന്നു. ഫോൺ വിളിച്ച സ്ത്രീയെ  തിരിച്ചു വിളിക്കുകയും ആ പരിസരത്തെല്ലാം അന്വേഷണം നടത്തു കയും ചെയ്തതിൽ അവരുടെ മകനെയും ഭാര്യയും നീലിമംഗലം റെയിൽവേ ട്രാക്കിനടുത്ത് നിൽക്കുന്നതായി കണ്ടു സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അവർ ജീവനൊടുക്കാൻ വന്നിരിക്കുകയാണ് എന്ന് മനസ്സിലായി അവരെ ആത്മഹത്യയിൽ  നിന്ന് പിന്തിരിപ്പിച്ച് അവർക്ക് പറയാനുള്ളതെല്ലാം സാവധാനം ക്ഷമയോടെ കേൾക്കുകയും അവർക്ക് ധൈര്യവും ആശ്വാസവും പകർന്ന് അവരെ തിരികെ വീട്ടിൽ കൊണ്ട് ആക്കിയതിനും ശേഷമാണ് ഇരുവരും  തിരികെ പോന്നത്. അവർ സംഭവസ്ഥലത്ത്‌ എത്തുന്നതിന് അല്പം വൈകിയിരുന്നെങ്കിൽ പിറ്റേന്ന് നാടുണരുന്നത് ഒരു വലിയ ദുരന്തവാർത്ത കേട്ടുകൊണ്ടായിരുന്നേനേ. പോലീസ് കൃത്യസമയത്ത് സന്ദർഭോചിതമായി ഇടപെട്ടതിനെ തുടർന്ന് ഒരു വലിയ ദുരന്തം ഒഴിവാകുകയും രണ്ടു ജീവനുകൾ രക്ഷിക്കാനും സാധിച്ചു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago