നിയമം കാറ്റില്‍പ്പറത്തി കെ.എസ്.ആർ.ടി.സി,സ്വകാര്യ – ബസുകള്‍… ബെല്ലും ബ്രേക്കുമില്ല, മരണപ്പാച്ചില്‍…ചോദ്യം ചെയ്താല്‍ തെറിവിളി

നിയമം ഞങ്ങള്‍ക്ക് പുല്ലാണ് ! വാഹനവുമായി നിരത്തിലിറങ്ങുമ്ബോള്‍ ചില കെ.എസ്.ആർ.ടി.സി , സ്വകാര്യ ബസ് ഡ്രൈവർമാരുടെ മനോഭാവമിതാണ്.

മനുഷ്യജീവന് വില കല്പിക്കാതെ ഇവർ വളയംപിടിക്കുമ്ബോള്‍ കാഴ്ചക്കാരുടെ റോളിലാണ് പൊലീസും, മോട്ടോർവാഹനവകുപ്പും. മേയില്‍ സംക്രാന്തിയില്‍ കയറുന്നതിനിടെ മുന്നോട്ടെടുത്ത സ്വകാര്യബസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം കാണക്കാരി നമ്ബ്യാകുളത്ത് വച്ച്‌ സ്വകാര്യ ബസില്‍ നിന്ന് വിദ്യാർത്ഥികള്‍ തെറിച്ചുവീഴാത്തതത് ഭാഗ്യത്തിനാണ്. കാഞ്ഞിരപ്പള്ളിയില്‍ വിദ്യാർത്ഥിനിക്ക് ബസില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തതും അടുത്ത ദിവസമാണ്. വിദ്യാർത്ഥിനിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു നടപടി. ചെറുവാഹനങ്ങളിലെ യാത്രക്കാർക്കും ബസിലുള്ളവർക്കും ഭീഷണിയയുർത്തി ബസുകളുടെ മരണപ്പാച്ചില്‍ തുടർക്കഥയാണ്. ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ചോരത്തിളപ്പും സ്വകാര്യ ബസുകള്‍ക്ക് സെക്കൻഡുകളുടെ വ്യത്യാസത്തില്‍ സമയക്രമം നിശ്ചയിക്കുന്നതുമാണ് ഇതിനിടയാക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വാഹനം ഓടിക്കുക, ട്രാഫിക് സിഗ്‌നലുകള്‍ അവഗണിക്കുക, സിഗ്‌നലുകളില്‍ വരിവരിയായി കിടക്കുന്ന വാഹനങ്ങളുടെ ഇടത്തുകൂടി മുന്നിലെത്തുക എന്നിവ സ്ഥിരം കാഴ്ചയാണ്.

ചോദ്യം ചെയ്താല്‍ തെറിവിളി

അമിതവേഗവും മറ്റും ചോദ്യം ചെയ്യുന്നവരെ ജീവനക്കാർ അസഭ്യം പറയുന്നത് പതിവാണ്. തിരക്കേറിയ രാവിലെയും വൈകിട്ടുമാണ് മത്സയോട്ടം. വിദ്യാർത്ഥികളെ ഉള്‍പ്പെടെ കയറ്റാതെ സ്‌റ്റോപ്പില്‍ നിന്ന് മാറ്റിയാണ് പലപ്പോഴും സ്വകാര്യബസുകള്‍ നിറുത്തുന്നത്. മറ്റ് വാഹനങ്ങളെ ഗൗനിക്കാതെ ചീറിപ്പായുന്ന ബസിസുകള്‍ക്കെതിരെ നിരവധി പരാതികള്‍ സമീപകാലത്ത് ഉയർന്നെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ്. കോട്ടയം – എറണാകുളം റൂട്ട് കൈയടക്കി വച്ചിരിക്കുന്നത് ചില കുത്തക മുതലാളിമാരാണ്. ഇവരുടെ ബസുകള്‍ നിരവധിത്തവണയാണ് അപകടമുണ്ടാക്കിയിരിക്കുന്നത്. പൊലിഞ്ഞത് നിരവധി മനുഷ്യജീവനുകളും. കഴിഞ്ഞ ദിവസവും വിദ്യാർത്ഥികള്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.

മത്സയോട്ടം ഈ റോഡുകളില്‍

കോട്ടയം – എറണാകുളം

ചങ്ങനാശേരി – വാഴൂർ
കോട്ടയം – കോഴഞ്ചേരി
കറുകച്ചാല്‍ – മണിമല
മുണ്ടക്കയം – കാഞ്ഞിരപ്പള്ളി
കെ.കെ റോഡ്
മണർകാട് – പാലാ

സ്പീഡ് ഗവർണർ അലർജി

മ്യൂസിക് സിസ്റ്റത്തിന്റെ അമിത ഉപയോഗം

മ്യൂസിക്കല്‍ എയർ ഹോണുകള്‍

ഡ്രൈവർ ക്യാബിൻ തിരിക്കാറില്ല

വാതിലുകള്‍ തുറന്നിടല്‍

എമർജൻസി ഗ്ലാസില്‍ സണ്‍ ഫിലിം

യൂണിഫോം, നെയിംബാഡ്ജ് ഇല്ല



”പരിശോധനകള്‍ ശക്തമാക്കി മരണപ്പാച്ചിലിന് തടയിടാൻ അധികൃതർ മുൻകൈ എടുക്കണം. തിക്കേറിയ റോഡിലെ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

12 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

14 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

15 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

18 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

19 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

19 hours ago