കാഞ്ഞിരപ്പള്ളി : കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലെ മലയോര മേഖയിലെ സാധാരണക്കാരന്റ ഏക ആശ്രയമായ ദിവസേന ആയിരക്കണക്കിന് ആളുകൾ എത്തുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നാല്പത്തിയഞ്ചോളം നീരിക്ഷണ ക്യാമറകൾ തകരാറിൽ ആയിട്ടു മാസങ്ങൾ എന്നാൽ ഇവയുടെ തകരാറുകൾ പരിഹരിച്ച് പൂർവ്വ സ്ഥതിയിൽ ആക്കുന്നതിനുള്ള യാതൊരു നടപടിയും ആശുപത്രി അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല, മുൻപ് ആശുപത്രിപരിസരത്ത് രാഷ്ട്രീയ സംഘർഷങ്ങളും, മറ്റു പ്രശ്നങ്ങളും ഉണ്ടായപ്പോൾ സുരക്ഷാക്രമീകരണത്തിനാണ് ക്യാമറകൾ സ്ഥാപിച്ചത് എന്നാൽ ഇപ്പോൾ ക്യാമറകളുടെ പ്രവർത്തനം നിലച്ചത് സാമൂഹിക വിരുദ്ധശല്യം വർധിക്കുന്നതിനും, ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നും മോഷണങ്ങൾ വർധിക്കുന്നതിനും കാരണമായിട്ടുണ്ട്, ഏതാനും ദിവസങ്ങൾക്കു മുമ്പ് പട്ടാപ്പകൽ ഹോസ്പിറ്റൽ സ്റ്റോറിൽ നിന്നും മോഷണം നടത്തിയ മോഷ്ടാവിനെ പിടികൂടിയിരുന്നു എത്രയും പെട്ടെന്ന് ക്യാമറകൾ അറ്റകുറ്റപ്പണികൾ നടത്തി പൂർവ്വസ്ഥിതിയിൽ ആക്കണം എന്നാണ് ജനങ്ങൾ പറയുന്നത്
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…