Categories: Uncategorized

സീറ്റില്ലെങ്കില്‍ സൗഹൃദമത്സരത്തിന് തയ്യാറെന്ന് ലീഗ്,ഇത്തവണ സീറ്റ് കിട്ടിയേ തീരൂ, കോട്ടയം ജില്ലാ പഞ്ചായത്ത്  മുണ്ടക്കയം ഡിവിഷൻ ആണ് ലീഗ് ആവശ്യപ്പെടുന്നത്

ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജന ചർച്ച യുഡിഎഫില്‍ വഴിമുട്ടി. ഇത്തവണ ഒരു സീറ്റ് വേണമെന്ന് വാദത്തില്‍ ലീഗ് ഉറച്ചു നില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.

എന്നാല്‍ സീറ്റ് ലീഗിന് നല്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.

കഴിഞ്ഞ പ്രാവശ്യം കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആകെ ഉണ്ടായിരുന്നത് 22 സീറ്റുകള്‍. അതില്‍ 14 ഇടത്ത് കോണ്‍ഗ്രസും, എട്ടിടത്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മത്സരിച്ചു. അന്നും ഒരു സീറ്റ് വേണമെന്ന ലീഗിൻ്റെ വാദം ഉമ്മൻചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അംഗീകരിച്ചില്ല. അടുത്ത തവണ ലീഗിന് ഒരു സീറ്റ് നല്‍കാമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നതായും ലീഗ് നേതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ ഒരു സീറ്റ് വേണമെന്ന വാദത്തില്‍ ലീഗ് ഉറച്ചുനില്‍ക്കുന്നത്.

ഒരു സീറ്റ് കൂടി വർദ്ധിച്ച്‌ ഇക്കുറി ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള സീറ്റുകളുടെ എണ്ണം 23 ആണ്. മുണ്ടക്കയം ഡിവിഷൻ ആണ് ലീഗ് ആവശ്യപ്പെടുന്നത്. എന്നാല്‍ 15 സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇത്തവണ സീറ്റ് കിട്ടിയില്ലെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് ലീഗ് ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

11 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

13 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

14 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

17 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

17 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

18 hours ago