Categories: Uncategorized

മതസൗഹാർദ്ദത്തിന്റെ ‘നീരുറവ’; റമളാൻ മാസത്തിൽ പള്ളിയിലേക്ക് ജലമെത്തിച്ച് ഡോക്ടർ ചെറിയാൻ…യഥാർത്ഥ ‘കേരള സ്റ്റോറി’ പങ്കുവെക്കുകയാണ് കൂട്ടിക്കൽ – കൊക്കയാർ അതിർത്തിയിലെ നാരകംപുഴ

ഒത്തൊരുമയുടെയും യഥാർത്ഥ ‘കേരള സ്റ്റോറി’ പങ്കുവെക്കുകയാണ് കൂട്ടിക്കൽ – കൊക്കയാർ അതിർത്തിയിലെ നാരകംപുഴ. കടുത്ത വേനലിൽ പള്ളിയിലെ കിണർ വറ്റിവരണ്ടപ്പോൾ, അയൽവാസിയായ ക്രൈസ്തവ സഹോദരൻ കാരുണ്യത്തിന്റെ ഉറവയായി മാറിയ കഥയാണിത്.

പ്രതിസന്ധിയിൽ തുണയായ അയൽവാസി

പുണ്യ റമളാൻ മാസം ആരംഭിച്ചതോടെ നാരകംപുഴ പ്രദേശത്ത് കടുത്ത വേനൽ അനുഭവപ്പെട്ടിരുന്നു. പള്ളിയിലെ കിണർ വറ്റിയതോടെ വുളുഅ് (അംഗശുദ്ധി) ചെയ്യാനോ മറ്റ് ആവശ്യങ്ങൾക്കോ വെള്ളമില്ലാത്ത അവസ്ഥയായി. തുടക്കത്തിൽ ടാങ്കറിൽ വെള്ളം വിലയ്ക്ക് വാങ്ങിയിരുന്നെങ്കിലും സാമ്പത്തിക ബാധ്യത വലിയ പ്രതിസന്ധിയായി മാറി.

ഇതറിഞ്ഞ പള്ളിയുടെ അയൽവാസിയും പ്രദേശത്തെ പ്രിയപ്പെട്ട ഡോക്ടറുമായ ഡോ. കെ.സി. ചെറിയാൻ ഉടൻ തന്നെ സഹായഹസ്തവുമായി മുന്നോട്ടുവന്നു. തന്റെ വീട്ടിലെ ആവശ്യത്തിനായി ആറ്റിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം പള്ളിയിലേക്കും നൽകാൻ അദ്ദേഹം തയ്യാറായി. റമളാൻ മാസം മുഴുവൻ മുടക്കമില്ലാതെ ഈ സേവനം അദ്ദേഹം തുടർന്നു.

സ്നേഹാദരങ്ങളോടെ മഹല്ല് കമ്മിറ്റി

അയൽവാസിയുടെ സ്നേഹപ്രവൃത്തിക്ക് നന്ദി അറിയിക്കാൻ പള്ളി കമ്മിറ്റിയും വിശ്വാസികളും മറന്നില്ല. റമളാനിലെ പ്രത്യേക പ്രാർത്ഥനാ വേളകളിലും പെരുന്നാൾ നമസ്കാരത്തിന് ശേഷവും ഡോക്ടർക്കും കുടുംബത്തിനുമായി പ്രത്യേക പ്രാർത്ഥനകൾ നടത്തി.

ഈദ് ദിനത്തിൽ ഇമാം ഇസ്മായിൽ മൗലവി, മഹല്ല് കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടറുടെ വീട്ടിലെത്തി പെരുന്നാൾ ആശംസകൾ അറിയിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago