മുണ്ടക്കയം: നേപ്പാളിൽ വെച്ച് നടന്ന പ്രഥമ സൗത്ത് ഏഷ്യൻ ഗോൾ ഷോട്ട് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ഡിസംബർ 16 മുതൽ 19 വരെ നടന്ന ആവേശകരമായ മത്സരത്തിൽ നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും കരസ്ഥമാക്കിയത്.
ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച മുണ്ടക്കയം ഏന്തയാർ സ്വദേശി അഭിജിത്ത് സന്തോഷ് നാടിന്റെ അഭിമാനമായി മാറി. അന്താരാഷ്ട്ര തലത്തിൽ നടന്ന ഈ ചാമ്പ്യൻഷിപ്പിലെ വിജയം അഭിജിത്തിന്റെ കഠിനാധ്വാനത്തിന്റെയും മികച്ച കായിക മികവിന്റെയും ഫലമാണ്.
മുണ്ടക്കയത്തിന് കായിക ഭൂപടത്തിൽ പുതിയൊരു നേട്ടം കൂടി സമ്മാനിച്ച അഭിജിത്തിന് വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…