പുളിയൻമല-കുട്ടിക്കാനം മലയോര ഹൈവേയിൽ നിയന്ത്രണം നഷ്ടമായ കാർ 40 അടി ദൂരെയുള്ള പുരയിടത്തിലേക്ക് ‘പറന്നു വീണു’. അതും റോഡിനു താഴെയുള്ള വീടിനുമുകളിലൂടെ. വീടിന് തകരാർ ഒന്നുമുണ്ടായില്ല. വ്യാഴാഴ്ച രാത്രി 11.30 ഓടെ മാട്ടുക്കട്ടയ്ക്ക് സമീപമാണ് അപകടം.
കട്ടപ്പന ഭാഗത്തുനിന്ന് വന്ന കാർ റോഡിന് താഴ്ഭാഗത്തു താമസിക്കുന്ന കുരീപ്പറമ്പിൽ ജയരാജിന്റെ ടെറസ് വീടിന് മുകളിലൂടെ അടുത്ത പുരയിടത്തിൽ വീഴുകയായിരുന്നു. ഇവിടെ ചെറിയവളവുണ്ട്. വളവുതിരിയാതെ കാർ വേഗത്തിൽ നേരേ പറമ്പിലേക്ക് പായുകയായിരുന്നു. കാർ വീടിനുമുകളിൽ തൊടാതെയാണ് തെറിച്ചുപോയത്. വീട്ടിലുണ്ടായിരുന്നവർ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയെങ്കിലും അപകടം അറിഞ്ഞില്ല.
പിന്നീട് സംസാരംകേട്ട് വീണ്ടും പുറത്തിറങ്ങിയപ്പോഴാണ് കാർ ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേയ്ക്കും കാറിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങിയിരുന്നു. രണ്ടുപേർക്കും പരിക്കുണ്ടായിരുന്നില്ല. കാർ റോഡിന് പുറത്തേയ്ക്കുപോയ ഭാഗത്ത് ക്രാഷ് ബാരിയർ ഉണ്ടായിരുന്നില്ല. വീടിന് മുകളിൽ വീഴാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…