മുണ്ടക്കയം: വർത്തമാനകാലത്ത് സത്യസന്ധതയുടെയും നന്മയുടെയും വലിയ സന്ദേശം പകരുകയാണ് മുണ്ടക്കയം ഏന്തയാർ ജെ.ജെ. മർഫി സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾ. റോഡരികിൽ വീണുകിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് സുരക്ഷിതമായി ഉടമയ്ക്ക് എത്തിക്കാൻ മുൻകൈ എടുത്താണ് ഈ മിടുക്കർ നാട്ടുകാരുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്.
സ്കൂലിലേക്ക് പോവുന്ന വഴിക്കാണ് റോഡരികിൽ പേഴ്സ് കിടക്കുന്നത് കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഒട്ടും വൈകാതെ തന്നെ അവർ അത് സുരക്ഷിതമായി അടുത്തുള്ള കടയിൽ എത്തിക്കുകയായിരുന്നു. കുട്ടികളുടെ ഈ സത്യസന്ധതയെയും മനോഭാവത്തെയും നാട്ടുകാരും അധ്യാപകരും അഭിനന്ദിച്ചു. പണം നഷ്ടപ്പെട്ട ആൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നതിൽ തർക്കമില്ല. വർത്തമാനകാലത്ത് ഇത്തരം കുഞ്ഞു മാതൃകകൾ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നത്.
ജെ.ജെ. മർഫി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഇവരാണ് ഈ മാതൃകാപരമായ പ്രവർത്തിക്ക് പിന്നിൽ:
• സഞ്ജയ് സന്ദീപ് (10 A)
• അശ്വിൻ സി.ആർ (10 B)
• അശ്വിൻ വിനോദ് (10 D)
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…