കാഞ്ഞിരപ്പളളി : പാഴ്വസ്തുക്കളും, മാലിന്യങ്ങളും തെരുവിലും,പുഴകളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉള്‍പ്പടെയുളളവയെ വീടുകളിലെ അലങ്കാര വസ്തുക്കാളാക്കി മാറ്റുവാന്‍ പദ്ധതി തയ്യാറാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു.കാഞ്ഞിരപ്പളളി സെന്‍റ് മേരീസ് ഹൈയര്‍ സെക്കണ്ടറി കാഞ്ഞിരപ്പളളി സ്കൂളില്‍ നടന്ന ബ്ലോക്ക് തല ശുചിത്വോത്സവത്തിന്‍റെ ഉല്‍ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റ്റി.ജെ മോഹനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബി.ഡി.ഒ സജീഷ് എസ്, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍.ധന്യ റോസ്, വനിതാക്ഷേ ഓഫീസര്‍ പ്രശാന്ത് സി, ജനറല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ അജേഷ് കുമാര്‍ കെ.എ ,റിസോഴ്സ് പേഴ്സണ്‍ സജിമോന്‍, താലൂക്കിലെ പ്രധാനപ്പെട്ട സ്കൂളുകളായ സെന്‍റ് മേരീസ് ഗേള്‍സ് ഹൈയര്‍ സെക്കണ്ടറി കാഞ്ഞിരപ്പളളി, ഗവ.ഹൈസ്കൂള്‍ പേട്ട കാഞ്ഞിരപ്പളളി, ഗവ.ഹൈയര്‍ സെക്കണ്ടറി സ്കൂള്‍ ഇടക്കുന്നം, സെന്‍റ് തോമസ് സ്കൂള്‍ എരുമേലി എന്നീ സ്കൂളുകളിലെ കുട്ടികള്‍ പാഴ്വസ്തുകളില്‍ നിന്നും വിവിധ കലാരൂപങ്ങള്‍ തയ്യാറാക്കി എക്സിബിഷന്‍ പ്രദര്‍ശിപ്പിച്ചു.ഏറ്റവും മികച്ച ആര്‍ട്ടുവര്‍ക്കിന് സെന്‍റ് മേരീസ് ഗേള്‍സ് ഹൈയര്‍ സെക്കണ്ടറി സ്കൂളും, 2-ാം സ്ഥാനം ഗവ.ഹൈയര്‍ സെക്കണ്ടറി സ്കൂള്‍ ഇടക്കുന്നം,മൂന്നാം സ്ഥാനം ഗവ.ഹൈസ്കൂള്‍ പേട്ട കാഞ്ഞിരപ്പളളി, എരുമേലി സെന്‍റ് തോമസ് ഹൈയര്‍ സെക്കണ്ടറി സ്കൂളും പങ്കിട്ടെടുത്തു. തുടര്‍ന്ന് എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വമാണെന്നും മാലിന്യങ്ങളും, പാഴ് വസ്തുക്കളും തെരുവിലും,പുഴകളിലും വലിച്ചെറിയാതെ നാടും,തോടും മനോഹരമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സെമിനാറും നടന്നു.
പടം അടിക്കുറിപ്പ്
കാഞ്ഞിരപ്പളളി ബ്ലോക്ക് തല ശുചിത്വോത്സവം ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി ഉല്‍ഘാടനം ചെയ്യുന്നു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…