കാഞ്ഞിരപ്പള്ളി: സെൻ്റ് ഡോമിനിക്സ് കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കാർഷിക സെമിനാർ നടത്തപ്പെട്ടു. കത്തീഡ്രൽ വികാരി റവ. ഡോ കുര്യൻ താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഇൻഫോം ദേശീയ ചെയർമാൻ റവ. ഫാ തോമസ് മറ്റമുണ്ടയിൽ യോഗം ഉദ്ഘാടനം ചെയ്തു. “ഇവിടുത്തെ ഓരോ കർഷകനും നമ്മുടെ അന്ന ദാതാവാണെന്ന്” ഓർമിപ്പിക്കുകയും ഇൻഫാമിന്റെ കത്തീഡ്രൽ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. കാർഷിക അടിസ്ഥാന വികസന ഫണ്ടുകളെക്കുറിച്ച് ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ തോമസ് കെ ജെ ക്ലാസ് നയിച്ചു. പരിപാടികൾക്ക് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. തോമസ്കുട്ടി ആലപ്പാട്ടുകുന്നേൽ, ഫാ ടോണി മുളങ്ങാശ്ശേരിൽ ശ്രീ റെജി കൈപ്പൻപ്ലാക്കൽ സെബാസ്റ്റ്യൻ കുരിശുകുന്നേൽ ജെയിംസ്കുട്ടി ആശാരിപറമ്പിൽ മാത്തച്ചൻ മാളിയേക്കൽ സുനു മുത്തിയപാറയിൽ ജോസഫ് പണ്ടാരക്കളം പയസ് കിഴക്കേനെടുങ്കാട്ടിൽ ജിജി പുതിയിടം ബോബി കറുകപ്പള്ളിൽ ഫിലിപ്പ് പള്ളിവാതുക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…