Categories: ErumeliMundakayam

എരുമേലിയിലെ കെഎസ്ആർടിസി സ്റ്റാൻഡ് മാറ്റാൻ സർക്കാർ സ്ഥലവും സ്വകാര്യ സ്ഥലവും പഞ്ചായത്ത്‌ തിരഞ്ഞുകൊണ്ടിരിക്കേ എരുമേലി- മുണ്ടക്കയം റോഡിൽ പേരൂർത്തോട് ഭാഗത്ത്‌ വനം വകുപ്പിന്റെ കൈവശമുള്ള നാലര ഏക്കർ ഭൂമി റവന്യു പുറമ്പോക്ക് ആണെന്ന രേഖയുമായി പൊതു പ്രവർത്തകൻ രംഗത്ത്

എരുമേലിയിലെ കെഎസ്ആർടിസി സ്റ്റാൻഡ് മാറ്റാൻ സർക്കാർ സ്ഥലവും സ്വകാര്യ സ്ഥലവും പഞ്ചായത്ത്‌ തിരഞ്ഞുകൊണ്ടിരിക്കേ വനം വകുപ്പിന്റെ കൈവശമുള്ള നാലര ഏക്കർ ഭൂമി റവന്യു പുറമ്പോക്ക് ആണെന്ന രേഖയുമായി പൊതു പ്രവർത്തകൻ രംഗത്ത്. കെഎസ്ആർടിസി സ്റ്റാൻഡും സ്ഥലവും മൂന്ന് മാസത്തിനകം ഒഴിഞ്ഞു നൽകണമെന്ന് കഴിഞ്ഞ ദിവസം പാലാ സബ് കോടതി വിധി നൽകിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും സ്റ്റാൻഡിലെ ഓഫിസ് ഉൾപ്പെട്ട കെട്ടിടത്തിന്റെ ശോചനീയ അവസ്ഥ മൂലം കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമിക്കുന്നത് വരെ അനുയോജ്യമായ സ്ഥലത്തേക്ക് സ്റ്റാൻഡ് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങൾ പഞ്ചായത്ത്‌ പരിശോധിച്ചു വരികയാണ്. ഇതിനിടെയാണ് നാലര ഏക്കർ പുറമ്പോക്ക് ഭൂമി സർക്കാർ വക ആയി ഉണ്ടെന്നുള്ള വിവരാവകാശ രേഖയുമായി പൊതു പ്രവർത്തകൻ എരുമേലി സ്വദേശി ലൂയിസ് ഡേവിഡ് രംഗത്ത് എത്തിയത്. എരുമേലി- മുണ്ടക്കയം റോഡിൽ
പേരൂർത്തോട് ഭാഗത്ത്‌ ആണ് ദേശീയ പാതയോരത്ത് വനം വകുപ്പിന്റെ കൈവശമുള്ള ഭൂമി സർക്കാർ വക പുറമ്പോക്ക് ഭൂമി ആണെന്ന രേഖയുള്ളത്. അതേസമയം ഈ സ്ഥലം കെഎസ്ആർടിസി സ്റ്റാൻഡ് പ്രവർത്തിപ്പിക്കാൻ അനുയോജ്യമല്ലന്നാണ് ജനപ്രതിനിധികളുടെ അഭിപ്രായം. എരുമേലി ടൗണിൽ നിന്ന് ഏറെ ദൂരമുണ്ട് ഈ സ്ഥലത്തേക്ക്. ശബരിമല സീസൺ കാലത്ത് രാത്രിയും പകലുമായി നൂറുകണക്കിന് സർവീസ് ഓപ്പറേറ്റ് ചെയ്യാൻ എരുമേലി ടൗണിൽ തന്നെ സ്ഥലം കിട്ടിയാലാണ് സൗകര്യപ്രദമാകുന്നതെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. അതേസമയം പേരൂർത്തോട് ഭാഗത്ത്‌ വനം വകുപ്പിന്റെ പക്കലുള്ള നാലര ഏക്കർ സ്ഥലം വിവിധ വികസന പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത്‌ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഈ സ്ഥലം മിച്ചഭൂമി ആയി സർക്കാർ ഏറ്റെടുത്തതാണെന്നും വനം വകുപ്പിന്റെ നിയന്ത്രണത്തിലാണെന്നും നിലവിൽ സർക്കാർ വക പുറമ്പോക്ക് ഭൂമി ആണെന്നുമാണ് കാഞ്ഞിരപ്പള്ളി തഹസീൽദാർ ലൂയിസ് ഡേവിഡ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി അറിയിച്ചിരിക്കുന്നത്. എരുമേലി തെക്ക് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 27 ല്‍ റീസര്‍വ്വേ 12/1ല്‍പ്പെട്ട 1.8250 ഹെക്ടര്‍ സ്ഥലം ( നാലര ഏക്കര്‍) റവന്യു രേഖകള്‍ പ്രകാരം സര്‍ക്കാര്‍ വക പുറംമ്പോക്ക് ഭൂമിയാണെന്ന് മറുപടിയിൽ പറയുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിന്റെ മറുപടിയെന്നും ലൂയിസ് ഡേവിഡ് പറഞ്ഞു. ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും, എരുമേലിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഭൂമി പഞ്ചായത്തിന് കൈമാറണമെന്നും ലൂയിസ് ആവശ്യപ്പെട്ടു. ഭൂമി കൈമാറാന്‍ സര്‍ക്കാര്‍ തലത്തിലാണ് നടപടി സ്വീകരിക്കേണ്ടതെന്നും മറുപടിയില്‍ പറയുന്നു. കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് സ്റ്റാന്റ്, മൃഗാശുപത്രി, ആയുര്‍വ്വേദ താലുക്ക് ആശുപത്രി, ഫയര്‍ സ്റ്റേഷന്‍, മിനി സിവില്‍ സ്റ്റേഷന്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് ഈ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ലൂയിസ് ഡേവിഡ് ആവശ്യപ്പെട്ടു. പുറമ്പോക്ക് സ്ഥലം പഞ്ചായത്തിന് ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി മാത്രം മതിയെന്നിരിക്കെ, പഞ്ചായത്ത് ഇതിന് ശ്രമിക്കുന്നില്ലെന്നും ലൂയിസ് സേവിഡ് പറഞ്ഞു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago