കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ നിർണയിച്ചതിൽ കരട് ലിസ്റ്റിൽ ഒഴിവാക്കിയിരുന്ന എരുമേലി ഡിവിഷൻ നിലനിർത്തി പുതിയ ഉത്തരവിറങ്ങി… കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി അംഗം കെ രാജേഷ്, സിപിഐ മുൻ ലോക്കൽ സെക്രട്ടറിയും ചെറുവള്ളി എസ്റ്റേറ്റ് വാർഡ് അംഗവുമായ അനിശ്രീ സാബു എന്നിവർ തെരഞ്ഞെടുപ്പ് ഡീലിമിറ്റേഷൻ കമ്മീഷനിൽ പരാതി നൽകി ഹിയറിങ്ങിൽ ആക്ഷേപം അറിയിച്ചതിനെ തുടർന്നാണ് പുതിയ ഉത്തരവിറങ്ങിയത്.
കാഞ്ഞിരപ്പള്ളി ഡിവിഷനിലേക്ക് എരുമേലി ഡിവിഷനിലെ വിവിധ വാർഡുകൾ കരട് ലിസ്റ്റിൽ കൂട്ടി ചേർത്തത് പുതിയ ഉത്തരവിൽ എരുമേലി ഡിവിഷനിലാക്കി നിലനിർത്തിയിട്ടുണ്ട്. നിർദിഷ്‌ട വിമാനത്താവള പ്രദേശമുൾപ്പടെയുള്ള വാർഡുകളും എരുമേലി ടൗൺ പരിസരത്തെ വാർഡുകളും കരട് ലിസ്റ്റിൽ ഒഴിവാക്കിയ നിലയിലായിരുന്നു. ഇപ്പോൾ പുതിയ ഉത്തരവിൽ എരുമേലി ഡിവിഷനിലാക്കി ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം കരട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന വാഴൂർ ബ്ലോക്കിലെ മണിമല ബ്ലോക്ക് ഡിവിഷനെ പുതിയ ലിസ്റ്റിൽ എരുമേലി ജില്ലാ ഡിവിഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…