കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

കോട്ടയം ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകൾ നിർണയിച്ചതിൽ കരട് ലിസ്റ്റിൽ ഒഴിവാക്കിയിരുന്ന എരുമേലി ഡിവിഷൻ നിലനിർത്തി പുതിയ ഉത്തരവ്

373a6f3a-55f9-45b8-a1c9-3bdd6053f9b1.jpg

കോട്ടയം ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകൾ നിർണയിച്ചതിൽ കരട് ലിസ്റ്റിൽ ഒഴിവാക്കിയിരുന്ന എരുമേലി ഡിവിഷൻ നിലനിർത്തി പുതിയ ഉത്തരവിറങ്ങി… കോൺഗ്രസ്‌ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി അംഗം കെ രാജേഷ്, സിപിഐ മുൻ ലോക്കൽ സെക്രട്ടറിയും ചെറുവള്ളി എസ്റ്റേറ്റ് വാർഡ് അംഗവുമായ അനിശ്രീ സാബു എന്നിവർ തെരഞ്ഞെടുപ്പ് ഡീലിമിറ്റേഷൻ കമ്മീഷനിൽ പരാതി നൽകി ഹിയറിങ്ങിൽ ആക്ഷേപം അറിയിച്ചതിനെ തുടർന്നാണ് പുതിയ ഉത്തരവിറങ്ങിയത്.

കാഞ്ഞിരപ്പള്ളി ഡിവിഷനിലേക്ക് എരുമേലി ഡിവിഷനിലെ വിവിധ വാർഡുകൾ കരട് ലിസ്റ്റിൽ കൂട്ടി ചേർത്തത് പുതിയ ഉത്തരവിൽ എരുമേലി ഡിവിഷനിലാക്കി നിലനിർത്തിയിട്ടുണ്ട്. നിർദിഷ്‌ട വിമാനത്താവള പ്രദേശമുൾപ്പടെയുള്ള വാർഡുകളും എരുമേലി ടൗൺ പരിസരത്തെ വാർഡുകളും കരട് ലിസ്റ്റിൽ ഒഴിവാക്കിയ നിലയിലായിരുന്നു. ഇപ്പോൾ പുതിയ ഉത്തരവിൽ എരുമേലി ഡിവിഷനിലാക്കി ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം കരട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന വാഴൂർ ബ്ലോക്കിലെ മണിമല ബ്ലോക്ക്‌ ഡിവിഷനെ പുതിയ ലിസ്റ്റിൽ എരുമേലി ജില്ലാ ഡിവിഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

You may have missed