Categories: Uncategorized

ഫയർഫോഴ്‌സ് മടങ്ങി; ജീവൻ പോലും പണയം വെച്ച് തോട്ടിലിറങ്ങി യുവാവിന്റെ മൃതദേഹം കരയ്‌ക്കെത്തിച്ച് വാകത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പ്രതീഷ് പ്രസാദ്

വാകത്താനം: തോട്ടിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സ്വന്തം ജീവൻ പോലും പണയം വെച്ച് വെള്ളത്തിലിറങ്ങി കരയ്‌ക്കെത്തിച്ച് പോലീസ് ഉദ്യോഗസ്ഥൻ മാതൃകയായി. വാകത്താനം പോലീസ് സ്റ്റേഷനിലെ പ്രതീഷ് പ്രസാദാണ് തോട്ടിലിറങ്ങി മൃതദേഹം കരയിലെത്തിച്ചത്.

വാകത്താനത്ത് തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും പോലീസും ഫയർഫോഴ്‌സിനെ വിവരമറിയിച്ചിരുന്നു. എന്നാൽ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തോട്ടിലിറങ്ങാൻ തയ്യാറാകാതെ മടങ്ങിപ്പോയതായാണ് വിവരം. സേനാവിഭാഗം പിന്മാറിയതോടെ പ്രദേശത്ത് ആശങ്ക പടർന്നു.

ഈ സാഹചര്യത്തിലാണ് ഒട്ടും മടിക്കാതെ വാകത്താനം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പ്രതീഷ് പ്രസാദ് തോട്ടിലേക്ക് ഇറങ്ങിയത്. തുടർന്ന് മൃതദേഹം സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് ധീരമായ ഇടപെടൽ നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാരും സഹപ്രവർത്തകരും അഭിനന്ദിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

വാഗമണ്ണിൽ വിനോദസഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ…

6 hours ago

അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷം സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് ആദരവും പഠനോപകരണ വിതരണവും

പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…

12 hours ago

 കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ച സ്ഥലം മാലിന്യക്കൂട്ടമായി; മീൻ പെട്ടിയും തെർമോകോൾ ബോക്സുകളും കുന്നുകൂടിയ മാലിന്യങ്ങളും പകർച്ചവ്യാധി ദുരന്തത്തിന് വഴിതുറക്കുമോ? മത്സ്യമാലിന്യവും ദുർഗന്ധവും ഈച്ചശല്യവും; മുണ്ടക്കയം പുത്തൻചന്തയിൽ ജനജീവിതം ദുസ്സഹമാകുന്നു

മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…

14 hours ago

വിഴിക്കിത്തോട് സ്കൂളിന്റെ മുഖച്ഛായ മാറ്റിയ ടീന ടീച്ചർ സർവീസിൽ നിന്നും വിരമിച്ചു; വിട നൽകി നാടും ലൈബ്രറിയും.

വിഴിക്കിത്തോട്: വിഴിക്കിത്തോട് ആർ.വി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം. ടീന സർവീസിൽ നിന്നും വിരമിച്ചു. സ്കൂളിന്റെ വികസനത്തിനായി കഴിഞ്ഞ…

15 hours ago

മണ്ണുലോറികളുടെ തോന്നിവാസം; മുണ്ടക്കയം മഠം സ്കൂൾ പടിക്കൽ ചെളിക്കളം, ദുരിതത്തിലായി വിദ്യാർത്ഥികൾ

മുണ്ടക്കയം: മണ്ണുലോറികളുടെ അനിയന്ത്രിതമായ പാർക്കിംഗും ഇതുമൂലമുണ്ടാകുന്ന ചെളിയും കാരണം മുണ്ടക്കയം മഠം സ്കൂളിലെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ദുരിതത്തിൽ. സ്കൂൾ കവാടം…

17 hours ago