മുണ്ടക്കയം: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കാൻ അധികൃതരുടെ ഇടപെടലിനൊപ്പം യാത്രക്കാരുടെ കൂടി സഹകരണം അനിവാര്യമാകുന്നു. മുണ്ടക്കയം ടൗണിൽ ദിനംപ്രതി വർധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ഒരു പ്രധാന കാരണം കാൽനടയാത്രക്കാരുടെ അലക്ഷ്യമായ യാത്രകളാണെന്ന വിമർശനം ശക്തമാണ്.
ടൗണിൽ കാൽനടയാത്രക്കാർക്കായി പ്രധാന നടപ്പാതകൾ നിലവിലുണ്ടെങ്കിലും പലരും ഇത് ഉപയോഗിക്കാൻ തയ്യാറാകുന്നില്ല. നടപ്പാതകൾ ഒഴിവാക്കി റോഡ് കയ്യേറിയാണ് ഭൂരിഭാഗം പേരും നടക്കുന്നത്. ഇത് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഇതിനുപുറമെയാണ് തോന്നുംപടിയുള്ള റോഡ് മുറിച്ചുകടക്കൽ. യാത്രക്കാരുടെ സുരക്ഷയ്ക്കായി ടൗണിൽ സീബ്രാ ലൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവഴി റോഡ് മുറിച്ചുകടക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. മിക്കവരും സീബ്രാ ലൈൻ ഉപയോഗിക്കാതെ അലക്ഷ്യമായി റോഡ് കുറുകെ കടക്കുകയും, വാഹനങ്ങൾ വരുമ്പോൾ പെട്ടെന്ന് റോഡിന്റെ മധ്യഭാഗത്ത് നിൽക്കുകയും ചെയ്യുന്നു. ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം ടൗണിലെ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കാനും കാരണമാകുന്നു.
ഗതാഗത നിയമങ്ങൾ പാലിക്കാനും, റോഡ് മുറിച്ചുകടക്കാൻ സീബ്രാ ലൈനുകൾ കൃത്യമായി ഉപയോഗിക്കാനും കാൽനടയാത്രക്കാർ കൂടി തയ്യാറായാൽ മാത്രമേ മുണ്ടക്കയം ടൗണിലെ ഈ ഗതാഗത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാകൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ…
പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…
മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…
കൂട്ടിക്കൽ/മുണ്ടക്കയം: വിദേശത്ത് ആകർഷകമായ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങി. കൂട്ടിക്കലിൽ…
വിഴിക്കിത്തോട്: വിഴിക്കിത്തോട് ആർ.വി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം. ടീന സർവീസിൽ നിന്നും വിരമിച്ചു. സ്കൂളിന്റെ വികസനത്തിനായി കഴിഞ്ഞ…
മുണ്ടക്കയം: മണ്ണുലോറികളുടെ അനിയന്ത്രിതമായ പാർക്കിംഗും ഇതുമൂലമുണ്ടാകുന്ന ചെളിയും കാരണം മുണ്ടക്കയം മഠം സ്കൂളിലെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ദുരിതത്തിൽ. സ്കൂൾ കവാടം…