കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 3, 2026

സീബ്രാ ലൈനുകൾ നോക്കുകുത്തി; മുണ്ടക്കയത്ത് ഗതാഗതക്കുരുക്ക് കൂട്ടുന്നത് കാൽനടയാത്രക്കാരുടെ അലക്ഷ്യമായ യാത്ര; മുണ്ടക്കയത്തെ ഗതാഗതക്കുരുക്കഴിക്കാൻ യാത്രക്കാരും മനസ്സ് വെക്കണം

0
316eddc4-828c-463a-a07f-09e350938b15

മുണ്ടക്കയം: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കാൻ അധികൃതരുടെ ഇടപെടലിനൊപ്പം യാത്രക്കാരുടെ കൂടി സഹകരണം അനിവാര്യമാകുന്നു. മുണ്ടക്കയം ടൗണിൽ ദിനംപ്രതി വർധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ഒരു പ്രധാന കാരണം കാൽനടയാത്രക്കാരുടെ അലക്ഷ്യമായ യാത്രകളാണെന്ന വിമർശനം ശക്തമാണ്.

ടൗണിൽ കാൽനടയാത്രക്കാർക്കായി പ്രധാന നടപ്പാതകൾ നിലവിലുണ്ടെങ്കിലും പലരും ഇത് ഉപയോഗിക്കാൻ തയ്യാറാകുന്നില്ല. നടപ്പാതകൾ ഒഴിവാക്കി റോഡ് കയ്യേറിയാണ് ഭൂരിഭാഗം പേരും നടക്കുന്നത്. ഇത് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ഇതിനുപുറമെയാണ് തോന്നുംപടിയുള്ള റോഡ് മുറിച്ചുകടക്കൽ. യാത്രക്കാരുടെ സുരക്ഷയ്ക്കായി ടൗണിൽ സീബ്രാ ലൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവഴി റോഡ് മുറിച്ചുകടക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. മിക്കവരും സീബ്രാ ലൈൻ ഉപയോഗിക്കാതെ അലക്ഷ്യമായി റോഡ് കുറുകെ കടക്കുകയും, വാഹനങ്ങൾ വരുമ്പോൾ പെട്ടെന്ന് റോഡിന്റെ മധ്യഭാഗത്ത് നിൽക്കുകയും ചെയ്യുന്നു. ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം ടൗണിലെ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കാനും കാരണമാകുന്നു.

ഗതാഗത നിയമങ്ങൾ പാലിക്കാനും, റോഡ് മുറിച്ചുകടക്കാൻ സീബ്രാ ലൈനുകൾ കൃത്യമായി ഉപയോഗിക്കാനും കാൽനടയാത്രക്കാർ കൂടി തയ്യാറായാൽ മാത്രമേ മുണ്ടക്കയം ടൗണിലെ ഈ ഗതാഗത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാകൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed