Categories: Uncategorized

സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന 17-)മത് വീടിന്റെ താക്കോൽദാന കർമ്മം നിർവഹിച്ചു.




പൂഞ്ഞാർ :മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിർധന കുടുംബങ്ങൾക്ക്    നിർമ്മിച്ചു നൽകിവരുന്ന ഭവന നിർമ്മാണ പദ്ധതി പ്രകാരമുള്ള 17-)മത് വീടിന്റെ താക്കോൽദാന കർമ്മം  പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനർവ മോഹന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ Ex MLA നിർവഹിച്ചു.

സർവീസ് ആർമിയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ പ്രളയ ദുരിതബാധിതർക്ക് സ്ഥലം ലഭ്യമാക്കി നിർമ്മിച്ചു നൽകിയ 11 വീടുകൾ ഉൾപ്പെടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 വീടുകൾ ഇതിനോടകം നിർമ്മിച്ചു നൽകി കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്, അനുബന്ധമായി തൊഴിൽ ലഭ്യതയ്ക്കായി  പൂഞ്ഞാർ ജോബ്സ് എന്ന ഓൺലൈൻ ജോബ് പോർട്ടൽ, നിർധനരായ കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ചികിത്സാസഹായം നൽകുന്ന  കാരുണ്യ സ്പർശം പദ്ധതി, കാർഷിക മേഖലയിലെ ഫലസമൃദ്ധി പദ്ധതി, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈത്താങ്ങ് പദ്ധതി തുടങ്ങിയ സേവന പദ്ധതികളും സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.

സർവീസ് ആർമി പൂഞ്ഞാർ ഭാരവാഹികളായ   സാജു പുല്ലാട്ട് , പി.പി.എം നൗഷാദ്, ജാൻസ് വയലിക്കുന്നേൽ, അലൻ വാണിയപ്പുര,
റോയ് വിളക്കുന്നേൽ, പൊതുപ്രവർത്തകരായ റെജി ഷാജി, ദേവസ്യച്ചൻ വാണിയപ്പുര, കെ റെജി, സിഎസ് സജി, ഉല്ലാസ് മതിയത്ത്,
അഡ്വ:അക്ഷയ് ഹരി,ബിജി ജോർജ് വെള്ളുകുന്നേൽ ,ദിലീപ് മരുതാനി, വിഎസ് വിനു, സോമരാജൻ, തോമാച്ചൻ മുണ്ടമറ്റം, മാത്തച്ചൻ കോക്കാട്ട്, ജോസ് വടകര, ജോസ് കുന്നത്ത്, ജോസ് കോട്ടയിൽ, റോയി വരകുകാലായിൽ  തുടങ്ങിയവർ പ്രസംഗിച്ചു.

സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും നടപ്പിലാക്കുമെന്ന്
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago