Categories: Uncategorized

മുണ്ടക്കയം ബാങ്ക് ഓഫ് ബറോഡയിലെ വ്യാജ ജോലി പോലീസ് റിപ്പോർട്ട് പുറത്ത്


മുണ്ടക്കയം:മുണ്ടക്കയം ബാങ്ക് ഓഫ് ബറോഡയിലെ ക്ലർക്ക് ആയ ജോഫി പി ജോസ് നിയമന വ്യവസ്ഥയെ അട്ടിമറിച്ചു യോഗ്യത മറച്ചുവെച്ചും ഇല്ലിഗൽ ആയി ആണ് ജോലി വാങ്ങിച്ചത് എന്ന് എറണാകുളം സെൻട്രൽ പോലീസ് കോടതിയിൽ റിപ്പോർട്ട് കൊടുത്തു. പോലീസ് കൊടുത്ത റിപ്പോർട്ടിൽ പറയുന്നു പത്താം ക്ലാസ് ജയവും എന്നാൽ പ്ലസ് ടു പാസാകാൻ പാടില്ല എന്ന് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കിയ സ്വീപ്പർ / അറ്റണ്ടർ പോസ്റ്റിൽ. പ്ലസ് ടു പാസായ ജോഫി പി ജോസ്  അത് മറച്ചു വെച്ച് 10 ക്ലാസ്സ് ജയിച്ച എസ്എസ്എൽസി സർട്ടിഫിക്കേറ്റും പ്ലസ് ടു പാസായില്ലാ കാണിക്കാൻ പ്ലസ് വൺ  പഠനം ഉപേക്ഷിച്ചു എന്ന് കാണിച്ചുകൊണ്ടുള്ള സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റും  ഹാജരാക്കിയാണ് ജോലി വാങ്ങിച്ചത് ആ സമയം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ നിന്നും പ്ലസ് ടു പാസായ വിവരം ബയോഡേറ്റ യിലും സത്യവാങ്മൂലത്തിലും തെറ്റായ രേഖപ്പെടുത്തി മറച്ചുവെച്ച് ജോലി നേടുകയായിരുന്നു. അതിനുശേഷം പ്രമോഷൻ ലഭിക്കുന്നതിനുവേണ്ടി വീണ്ടും മറ്റൊരു പ്ലസ് ടു കൂടെ എഴുതി ജയിച്ച് പ്രമോഷൻ തരപ്പെടുത്തി .
ഈ സ്റ്റാഫിന്റെ ജോലി നിയമവിരുദ്ധമാണെന്നും മനപ്പൂർവ്വം യോഗ്യത മറച്ചുവെച്ച് നേടിയെടുത്തതാണെന്നും വ്യാജമായ പല ഡോക്കുമെന്റുകളും ഇവർ ഉണ്ടാക്കിയിട്ടുണ്ട് എന്നും കാണിച്ചു കൊണ്ടാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയിൽ ജോലി തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന വിവരങ്ങൾ കാണിച്ച് ബാങ്ക് ഓഫ് ബറോഡ എറണാകുളം റീജിയണൽ ഓഫീസിന് പോലീസ് നോട്ടീസ് കൊടുത്തപ്പോൾ ബാങ്കിന് പരാതിയില്ല എന്ന അത്ഭുത മറുപടി ആണ് എച്ച് ആർ മാനേജർ പോലീസിനെ അറിയിച്ചത്. ഇതിൽ സംശയിച്ച പോലീസ് ഇവർ ജോലി വാങ്ങിച്ച കൂട്ടത്തിൽ ജോലിക്ക് കയറിയ 50 ഓളം സ്റ്റാഫുകളുടെ സർട്ടിഫിക്കറ്റുകൾ കൂടെ പരിശോധന നടത്തണം എന്ന് കാണിച്ചു കൊണ്ട് നോട്ടീസ് കൊടുക്കുകയും ചെയ്തു എന്നാൽ ഈ സർട്ടിഫിക്കറ്റുകൾ എല്ലാം തീപിടുത്തത്തിൽ കത്തിപ്പോയി എന്നാണ് റീജിനൽ ഓഫീസ് എറണാകുളം പോലീസിനെ അറിയിച്ചത്. ഈ നിയമനത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയ പോലീസ് വിവരങ്ങൾ കാണിച്ച് റിപ്പോർട്ട് തയ്യാറാക്കി.. എന്നാൽ ഉടൻ തന്നെ ഇതിൽ അന്വേഷണം ഒന്ന് പിടിക്കപ്പെടാതിരിക്കാൻ ജോഫി പി ജോസിനെ രക്ഷിച്ചെടുക്കുന്ന ഭാഗമായി ഉടൻ തന്നെ ബാങ്ക് ഇന്റേണലായി അന്വേഷണം പ്രഖ്യാപിക്കുകയും നടത്തുകയും ചെയ്തു . പോലീസ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണെന്നും മുണ്ടക്കയം ബാങ്ക് ഓഫ് ബറോഡയിലെ ഈ സ്റ്റാഫിന്റെ നിയമനം നിയമവിരുദ്ധമാണെന്നും കാണിച്ചുകൊണ്ട് ചാർജ് ഷീറ്റ് കൊടുത്തു അതിൽ ബാങ്ക് നടത്തിയ അന്വേഷണത്തിൽ ഈ സ്റ്റാഫിനെ ബാങ്ക് ഓഫ് ബറോഡ അനുകൂല റിപ്പോർട്ട്‌ ഉണ്ടാക്കി രക്ഷിച്ചെടുക്കുകയാണ് ചെയ്തത്. വ്യാജ നിയമനം നേടിയ സ്റ്റാഫിനെ പിരിച്ചു വിടാതെ 2 ഇൻക്രിമെന്റ് നിർത്തലാക്കി ശിക്ഷ കൊടുത്തു.. മുകളിൽ നിന്നും  ഇത് സംബന്ധിച്ചു അന്വേഷണം വന്നാൽ ഞങ്ങൾ ഇതിൽ അന്വേഷണം നടത്തി എന്നും ഈ സ്റ്റാഫിനെ ശിക്ഷിച്ചു എന്നും പറഞ്ഞ് രക്ഷപ്പെടാൻ വേണ്ടിയാണ് ഈ റിപ്പോർട്ട് ബാങ്ക് ഓഫ് ബറോഡ ഉണ്ടാക്കിയത്

ഈ റിപ്പോർട്ട്‌ തന്നെ നിയമ വിരുദ്ധമാണ്. പിരിച്ചു വിടലിന് പകരം സാലറി കട്ടിങ്.
ഞങ്ങളുടെ റിപ്പോർട്ടർ ഇത് സംബന്ധിച്ച് ബാങ്ക് ഓഫ് ബറോഡയിൽ അന്വേഷണം നടത്തിയപ്പോൾ ഈ സ്റ്റാഫിനെ പിരിച്ചു വിട്ടാൽ ഈ സ്റ്റാഫിന്റെ കൂടെ നിയമവിരുദ്ധമായി ജോലിക്ക് കേറിയേക്കുന്ന അനേകം ആളുകളുടെ പേരുകൾ ഇവർ വിളിച്ചു പറയും എന്ന് ഭീഷണിപ്പെടുയതിനാൽ ബാങ്ക് അനുകൂല റിപ്പോർട്ട് ഉണ്ടാക്കി രക്ഷിച്ചടുക്കുകയാണ് ചെയ്തത് എന്നാണ്  അറിയാൻ കഴിഞ്ഞത്.
തങ്ങളുടെ ബാങ്കിൽ ഇങ്ങനെ ഒരു നിയമന തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയ ബറോഡ ബാങ്ക് പോലീസിനെ സമീപിക്കാത്തതും ദുരൂഹത ഉളവാക്കുന്നു. മുണ്ടക്കയം ബാങ്ക് ഓഫ് ബറോഡായിൽ നടന്ന ഈ ജോലി തട്ടിപ്പ് പുറത്ത് വന്നതിനു ശേഷം   ഈ ബ്രാഞ്ചിന്റെ അന്തസ് അഭിമാനം നില നിൽപ്പിനെ തന്നെ ബാധിച്ചു എന്നും പല കസ്റ്റമേഴ്‌സും ഇപ്പോൾ ബാങ്കിൽ വരുന്നില്ല എന്നും ബിസിനസ്സ് കുറഞ്ഞു എന്നും നിയമ പ്രകാരം ജോലി വാങ്ങിയ സ്റ്റാഫുകൾക്ക് വ്യാജ നിയമനം നേടിയ ഈ സ്റ്റാഫിന്റെ അടുത്ത് ഇരുന്ന് ജോലി ചെയ്യാൻ പോലും ബുദ്ധിമുട്ട് ഉള്ളതയും നിവർത്തി ഇല്ലാതെ ആണ് ഈ സ്റ്റാഫിന്റെ കൂടെ ഞങ്ങൾ ഇവിടെ ജോലി ചെയ്യുന്നതു എന്നും ഈ ബാങ്കിലെ ജീവനക്കാർ തന്നെ സാക്ഷ്യ പെടുത്തുന്നു.. ഈ സ്റ്റാഫ് മുൻപ് കാഞ്ഞിരപ്പള്ളി ബ്രാഞ്ചിൽ ഇരുന്ന സമയം നടത്തിയ തട്ടിപ്പുകൾ കാരണം കാഞ്ഞിരപ്പള്ളി ഭാഗം മാനേജർക്ക് കോടതി കയറാൻ മാത്രമേ നേരമുണ്ടായിരുന്നു എന്നും, ഇണ്ടായിരുന്ന മാനേജർ ട്രാൻസ്ഫറായി പോവുകയും പുതിയ ആളെ നിയമിച്ചു എങ്കിലും കാഞ്ഞിരപ്പള്ളി ബ്രാഞ്ച് ആണ് എന്നറിഞ്ഞപ്പോൾ ആ മാനേജർ ഈ ബ്രാഞ്ച് വേണ്ട എന്ന് പറയുകയും  ചെയ്തതായി റിപ്പോർട്ട് ഉണ്ട് ..

2014 മുതൽ 2026 വരെ സമാന രീതിയിൽ നിയമനം നടക്കുന്നു ഇതിൽ വഴി അഴിമതി ഉണ്ട് എന്നും ഇതിന്റെ പിന്നിൽ ചില ബാങ്ക് ഓഫ് ബറോഡ ഉദ്യോഗസ്ഥരാണ് എന്നും  ഇതുമായി ബന്ധപ്പെട്ട് മുണ്ടക്കയം  ബാങ്ക് ഓഫ് ബറോഡാ മാനേജരെ അടക്കം 6 ഉദ്യോഗസ്ഥരെ കോടതി വിളിച്ചുവരുത്തിയിട്ടുണ്ട് എന്നും എന്നാൽ കോടതിയിൽ വന്നാൽ ഈ വ്യാജ ജോലി കോടതിയുടെ മുന്നിൽ തെളിയും എന്നു ഉള്ളതുകൊണ്ട് ഈ ഉദ്യോഗസ്ഥർ കോടതിയിൽ വരാതെ ഓരോ തടസ്സങ്ങൾ പറഞ്ഞു മുങ്ങി നടക്കുകയാണെന്നും ഇതിലെ പരാതിക്കാരനായ കാഞ്ഞിരപ്പള്ളി സ്വദേശി റിപ്പോർട്ടറോട് പറഞ്ഞു…

Vipin Raju

Share
Published by
Vipin Raju

Recent Posts

വാഗമണ്ണിൽ വിനോദസഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ…

3 hours ago

അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷം സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് ആദരവും പഠനോപകരണ വിതരണവും

പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…

9 hours ago

 കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ച സ്ഥലം മാലിന്യക്കൂട്ടമായി; മീൻ പെട്ടിയും തെർമോകോൾ ബോക്സുകളും കുന്നുകൂടിയ മാലിന്യങ്ങളും പകർച്ചവ്യാധി ദുരന്തത്തിന് വഴിതുറക്കുമോ? മത്സ്യമാലിന്യവും ദുർഗന്ധവും ഈച്ചശല്യവും; മുണ്ടക്കയം പുത്തൻചന്തയിൽ ജനജീവിതം ദുസ്സഹമാകുന്നു

മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…

11 hours ago

വിഴിക്കിത്തോട് സ്കൂളിന്റെ മുഖച്ഛായ മാറ്റിയ ടീന ടീച്ചർ സർവീസിൽ നിന്നും വിരമിച്ചു; വിട നൽകി നാടും ലൈബ്രറിയും.

വിഴിക്കിത്തോട്: വിഴിക്കിത്തോട് ആർ.വി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം. ടീന സർവീസിൽ നിന്നും വിരമിച്ചു. സ്കൂളിന്റെ വികസനത്തിനായി കഴിഞ്ഞ…

13 hours ago

മണ്ണുലോറികളുടെ തോന്നിവാസം; മുണ്ടക്കയം മഠം സ്കൂൾ പടിക്കൽ ചെളിക്കളം, ദുരിതത്തിലായി വിദ്യാർത്ഥികൾ

മുണ്ടക്കയം: മണ്ണുലോറികളുടെ അനിയന്ത്രിതമായ പാർക്കിംഗും ഇതുമൂലമുണ്ടാകുന്ന ചെളിയും കാരണം മുണ്ടക്കയം മഠം സ്കൂളിലെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ദുരിതത്തിൽ. സ്കൂൾ കവാടം…

14 hours ago