Categories: Uncategorized

കെ.എസ്.യു. കോട്ടയം ജില്ലാ കമ്മിറ്റി 69-ാം സ്ഥാപക ദിനം ആചരിച്ചു

കോട്ടയം: കേരള വിദ്യാർത്ഥി യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 69-ാം സ്ഥാപക ദിനം സമുചിതമായി ആചരിച്ചു. കോട്ടയം ഡി.സി.സി. ഓഫീസ് ഹാളിൽ നടന്ന ജന്മദിന സംഗമം അഡ്വ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എൻ. നൈസാം അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.യു.വിന്റെ 69 വർഷത്തെ പോരാട്ട ചരിത്രവും കേരളത്തിന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സംഘടന വഹിച്ച നിർണായക പങ്കും അനുസ്മരിച്ചു.

കോട്ടയം ഡി.സി.സി. ജനറൽ സെക്രട്ടറി ശ്രീ. ജോബിൻ ജേക്കബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് പയസ്, കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. ജിത്തു ജോസ് എബ്രഹാം, ശ്രീ. സെബാസ്റ്റ്യൻ ജോയ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. റിച്ചി സാം ലുക്കോസ്, കെ.എസ്.യു. കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണുപ്രിയ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെ.എസ്.യു. കോട്ടയം ജില്ലാ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അഡ്വ. ജോസഫ് റ്റി വർഗീസ് യോഗത്തിന് നന്ദി പറഞ്ഞു. ജില്ലാ ഭാരവാഹികൾ, നിയോജകമണ്ഡലം -മണ്ഡലം-കോളേജ് യൂണിറ്റ് പ്രസിഡന്റുമാർ, സജീവ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

വാഗമണ്ണിൽ വിനോദസഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ…

2 hours ago

അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷം സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് ആദരവും പഠനോപകരണ വിതരണവും

പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…

8 hours ago

 കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ച സ്ഥലം മാലിന്യക്കൂട്ടമായി; മീൻ പെട്ടിയും തെർമോകോൾ ബോക്സുകളും കുന്നുകൂടിയ മാലിന്യങ്ങളും പകർച്ചവ്യാധി ദുരന്തത്തിന് വഴിതുറക്കുമോ? മത്സ്യമാലിന്യവും ദുർഗന്ധവും ഈച്ചശല്യവും; മുണ്ടക്കയം പുത്തൻചന്തയിൽ ജനജീവിതം ദുസ്സഹമാകുന്നു

മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…

10 hours ago

വിഴിക്കിത്തോട് സ്കൂളിന്റെ മുഖച്ഛായ മാറ്റിയ ടീന ടീച്ചർ സർവീസിൽ നിന്നും വിരമിച്ചു; വിട നൽകി നാടും ലൈബ്രറിയും.

വിഴിക്കിത്തോട്: വിഴിക്കിത്തോട് ആർ.വി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം. ടീന സർവീസിൽ നിന്നും വിരമിച്ചു. സ്കൂളിന്റെ വികസനത്തിനായി കഴിഞ്ഞ…

12 hours ago

മണ്ണുലോറികളുടെ തോന്നിവാസം; മുണ്ടക്കയം മഠം സ്കൂൾ പടിക്കൽ ചെളിക്കളം, ദുരിതത്തിലായി വിദ്യാർത്ഥികൾ

മുണ്ടക്കയം: മണ്ണുലോറികളുടെ അനിയന്ത്രിതമായ പാർക്കിംഗും ഇതുമൂലമുണ്ടാകുന്ന ചെളിയും കാരണം മുണ്ടക്കയം മഠം സ്കൂളിലെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ദുരിതത്തിൽ. സ്കൂൾ കവാടം…

14 hours ago