Categories: Uncategorized

മുണ്ടക്കയം ചെളികുഴി, നെന്മേനി അംഗനവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

മുണ്ടക്കയം: ചെളികുഴി ലക്ഷംവീട്, നെന്മേനി എന്നിവിടങ്ങളിലെ അംഗനവാടികളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം നടന്നു. കുരുന്നുകളെ വരവേൽക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് വാർഡ് മെമ്പർ സി. വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ജുമേലിയ ടീച്ചർ, വാസന്തി, അന്നമ്മ ടീച്ചർ, ഇസ്മായിൽ എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും പുതിയതായി എത്തിയ കുട്ടികൾക്ക് ആശംസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്തു. അംഗനവാടിയിലേക്ക് ആദ്യമായി എത്തിയ കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചടങ്ങിൽ വെച്ച് കുട്ടികൾക്ക് വിവിധ ഉപഹാരങ്ങളും വിതരണം ചെയ്തു. രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

വാഗമണ്ണിൽ വിനോദസഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ…

2 hours ago

അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷം സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് ആദരവും പഠനോപകരണ വിതരണവും

പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…

8 hours ago

 കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ച സ്ഥലം മാലിന്യക്കൂട്ടമായി; മീൻ പെട്ടിയും തെർമോകോൾ ബോക്സുകളും കുന്നുകൂടിയ മാലിന്യങ്ങളും പകർച്ചവ്യാധി ദുരന്തത്തിന് വഴിതുറക്കുമോ? മത്സ്യമാലിന്യവും ദുർഗന്ധവും ഈച്ചശല്യവും; മുണ്ടക്കയം പുത്തൻചന്തയിൽ ജനജീവിതം ദുസ്സഹമാകുന്നു

മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…

10 hours ago

വിഴിക്കിത്തോട് സ്കൂളിന്റെ മുഖച്ഛായ മാറ്റിയ ടീന ടീച്ചർ സർവീസിൽ നിന്നും വിരമിച്ചു; വിട നൽകി നാടും ലൈബ്രറിയും.

വിഴിക്കിത്തോട്: വിഴിക്കിത്തോട് ആർ.വി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം. ടീന സർവീസിൽ നിന്നും വിരമിച്ചു. സ്കൂളിന്റെ വികസനത്തിനായി കഴിഞ്ഞ…

11 hours ago

മണ്ണുലോറികളുടെ തോന്നിവാസം; മുണ്ടക്കയം മഠം സ്കൂൾ പടിക്കൽ ചെളിക്കളം, ദുരിതത്തിലായി വിദ്യാർത്ഥികൾ

മുണ്ടക്കയം: മണ്ണുലോറികളുടെ അനിയന്ത്രിതമായ പാർക്കിംഗും ഇതുമൂലമുണ്ടാകുന്ന ചെളിയും കാരണം മുണ്ടക്കയം മഠം സ്കൂളിലെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ദുരിതത്തിൽ. സ്കൂൾ കവാടം…

13 hours ago