കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിക്കും, ആക്രമിക്കാൻ പാഞ്ഞടുക്കും…കാട്ടുപന്നി ശല്യത്തില്‍ ജനം പൊറുതിമുട്ടിയിട്ടും പരിഹാരം അകലെയാണ്. ചോറ്റി മാങ്ങപ്പാറയിൽ കാട്ടുപന്നിയുടെ രൂക്ഷമായ ശല്യം ദിനം പ്രതി വർദ്ധിച്ചു വരുന്നു. ഇന്നലെ വെച്ചൂർ ബിജു ജോസഫ് എന്നയാളുടെ പറമ്പിലെ കപ്പ ആണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. ജനവാസ മേഖലകളിലിറങ്ങി മനുഷ്യജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെങ്കിലും ലൈസൻസുള്ള തോക്കുടമകളുടെ അഭാവം തടസമാകുകയാണ്. മലയോര, ഗ്രാമീണ മേഖലകളില്‍ റബർ ആവർത്തനക്കൃഷി ചെയ്യാൻ പോലും മടിക്കുകയാണ് കർഷകർ. കാഞ്ഞിരപ്പള്ളി, ചോറ്റി,മുണ്ടക്കയം, എന്നിവിടങ്ങളിലാണ് കാട്ടുപന്നി ശല്യം കൂടുതല്‍. കൈതക്കൃഷിക്ക് പാട്ടമെടുക്കാൻ പോലും ആളില്ലാതായി. പല തോട്ടങ്ങളും കാടും പടർപ്പും കയറി വനത്തിന് സമാനമാണ്. ഇതോടെ ഇവിടങ്ങളിലും കാട്ടുമൃഗങ്ങള്‍ പെരുകി. നെടുംകുന്നം പഞ്ചായത്ത് തോക്കെടുത്തെങ്കിലും ആറുമാസത്തിനിടെ കിട്ടിയത് രണ്ട് കാട്ടുപന്നികളെയാണ്.
എല്ലാ പഞ്ചായത്തിലും ലൈസൻസുള്ള തോക്ക് ഉടമകള്‍ ഇല്ല. രാത്രി ഉറക്കമൊഴിഞ്ഞ് പന്നിയെ വെടിവയ്ക്കാൻ തോക്കുള്ളവരില്‍ മിക്കവരെയും കിട്ടാറുമില്ല. നിലവില്‍ തോക്ക് ലൈസൻസുള്ളവരില്‍ ഭൂരിഭാഗവും 75 വയസിന് മുകളിലുള്ളവരാണ്. അനാരോഗ്യം കാരണം ഇവരുടെ സേവനം ബുദ്ധിമുട്ടാണ്. വെടിവയ്ക്കാൻ അനുമതി ലഭിച്ചാലും കടമ്ബകളേറെയാണ്. മുലയൂട്ടുന്ന പന്നികളെ കൊല്ലാൻ പാടില്ല. പന്നി വനത്തിലേക്ക് രക്ഷപ്പെട്ടാല്‍ പിന്തുടർന്ന് വെടിവയ്ക്കരുത്. . വെടിയേറ്റ് ചത്താല്‍ മാംസം ഭക്ഷണത്തിനായി ഉപയോഗിക്കരുത്, പകരം വനപാലകരെ ബോദ്ധ്യപ്പെടുത്തി മണ്ണെണ്ണ ഉപയോഗിച്ച് ഉപയോഗ ശൂന്യമാക്കിയതിന് ശേഷം കുഴിച്ചുമൂടണം.
കർഷകനെ വട്ടംചുറ്റിക്കും
നിരന്തരം കൃഷി നശിപ്പിക്കപ്പെടുമ്ബോള്‍ മാത്രം അപേക്ഷ സമർപ്പിക്കണം
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന വില്ലേജ് ഓഫീസ് രേഖകള്‍
പാട്ടക്കരാറില്‍ കൃഷി ചെയ്യുന്നവർക്കും അപേക്ഷ നല്‍കാൻ കഴിയില്ല
നഷ്ടപരിഹാരം ലഭിക്കാത്തവരേറെ, നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു
”25 വർഷമായി കപ്പ കൃഷി ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പന്നിശല്യം രൂക്ഷമാണ്. പാട്ടത്തിനെടുത്ത വാഴ, കപ്പ കൃഷി കൂട്ടത്തോടെ കുത്തിമലർത്തി.
എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…