മുണ്ടക്കയം. കഴിഞ്ഞ അഞ്ചു വർഷമായി വന്യജീവി ശല്യം രൂക്ഷ മായിരുന്നപ്പോൾ പരാതി സ്വീകരിക്കുകയോ, ഹെല്പ് ഡസ്ക് ആരംഭിക്കുകയോ ചെയ്യാതിരുന്ന മുണ്ടക്കയം പഞ്ചായത്ത്, ഇപ്പോൾ ഹെല്പ് ഡെസ്കും ആയി പരാതി സ്വീകരിക്കാൻ വരുന്നത് പഞ്ചായത്ത് തി രഞ്ഞെടുപ്പ് മുന്നിൽ കണ്ടാണന്നും, കാലാവധി തീരുമ്പോൾ ആണോ ഹെല്പ് ഡസ്ക് എന്നും ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാൻ വേണ്ടി മാത്രമാണെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി ആരോപിച്ചു. വ്യാപകമായരീതിയിൽ കാർഷീക മേഖലയിൽ വന്യ ജീവികൾ വന്ന് കൃഷി നശിപ്പിച്ചപ്പോൾ യാതൊന്നും സർക്കാരിനുപോലും ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കെ പഞ്ചായത്ത് വഴിയുള്ള പരാതി സ്വീകരിക്കൽ എന്തിനു വേണ്ടിയാണെന്നും ഇങ്ങനെ നട ക്കാത്ത കാര്യത്തിന് ആളുകളെ ബുദ്ധിമുട്ടിക്കേണ്ടതുണ്ടോ എന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം തലത്തിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് കെ. എസ്. രാജു അധ്യക്ഷതവഹിച്ചു. യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രെകാശ് പുളിക്കൻ, റോയ് കപ്പലുമാക്കൽ, ബോബി. കെ. മാത്യു, സെബാസ്റ്റിയൻ ചുള്ളിത്തറ, ടി. ടി. സാബു, എൻ. ആർ. സുരേഷ്, ബി. ജയചന്ദ്രൻ, വി. ടി. അയൂബ് ഖാൻ, സാബു മടിക്കാങ്കൻ, ജോൺസൺ, ഷീബാ ദിഫൈൻ,സൂസമ്മ മാത്യു, ജിനീഷ് മുഹമ്മദ്, അരുൺ കൊ ക്കാപ്പള്ളി,അബു ഉ ബൈദത്ത്, ഷാഹുൽ വണ്ടൻ പതാൽ, കോശി, എന്നിവർ പ്രെസങ്ങിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…