Categories: Uncategorized

അപ്രതീക്ഷിത ട്വിസ്റ്റ് ; ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ റീകൗണ്ടിങ് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ജോളി മടുക്കക്കുഴി പരാതി നൽകി ; കാഞ്ഞിരപ്പള്ളി കൗണ്ടിംഗ് സെന്ററിലെ തെറ്റ് തിരുത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിയുടെ ലീഡ് 135 ആയി കുറഞ്ഞു


കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12 വാർഡിൽ ( പട്ടിമറ്റം നോർത്ത് ) ഒന്നാം ബൂത്തിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ട് എണ്ണിയതിൽ പിഴവ് സംഭവിച്ചു എന്നത് ചൂണ്ടിക്കാണിച്ച് , റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ജോളി മടുക്കക്കുഴി, ജില്ലാ കളക്ടർക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ബൂത്തിലെ വോട്ട് വീണ്ടും എണ്ണി തിട്ടപ്പെടുത്തി . ആകെ പോൾ ചെയ്ത വോട്ടും , സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടും തമ്മിൽ ചേരാതെ വന്നതോടെയാണ് പരിശോധന നടത്തിയത് . പോളിംഗ് സമയത്ത് ആ ബൂത്തിലെ ഒരു ബാലറ്റ് മെഷീൻ കേടായപ്പോൾ, രണ്ടാമത്തെ ബാലറ്റ് മെഷീൻ ഉപയോഗിച്ചാണ് വോട്ടിങ് പൂർത്തീകരിച്ചത് . എന്നാൽ കൗണ്ടിംഗ് സമയത്ത്, ശ്രദ്ധിക്കാതെ ആദ്യത്തെ മെഷീനിലെ വോട്ട് മാത്രമാണ് എണ്ണിയത്. അധികാരികളും ബൂത്ത് ഏജന്റുമാരും ആ വലിയ അബദ്ധം തിരിച്ചറിഞ്ഞില്ല . ആദ്യത്തെ ബാലറ്റ് മെഷീനിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 115 വോട്ടും, തോമസ് കുന്നപ്പള്ളിക്ക് 53 വോട്ടും , ബിജെപി സ്ഥാനാർഥി കെ. വി. നാരായണന് 22 വോട്ടുമാണ് ലഭിച്ചത് .
ജോളിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, എണ്ണാതെ പോയ രണ്ടാമത്തെ ബാലറ്റ് മെഷീനിലെ വോട്ടുകൾ ഇന്ന് എണ്ണിയപ്പോൾ, ജോളി മടുക്കക്കുഴിക്ക് ആകെ 396 വോട്ടും, തോമസ് കുന്നപ്പള്ളിക്ക് 168 വോട്ടും , ബിജെപി സ്ഥാനാർഥി കെ. വി. നാരായണന് 47 വോട്ടുകളും ബൂത്തിൽ നിന്നും ലഭിച്ചു . അതോടെ റീകൗണ്ടിങ് നടത്തിയപ്പോൾ പട്ടിമറ്റം ബൂത്തിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 228 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു . ഒരു ബൂത്തിലെ ലീഡ് തിരുത്തിയപ്പോൾ വിജയിച്ച സ്ഥാനാർത്ഥിയായ തോമസ് കുന്നപ്പള്ളിക്ക് ലഭിച്ച ഭൂരിപക്ഷമായ 295 വോട്ടിൽ നിന്നും ലീഡ് 135 വോട്ടുകൾ ആയി കുറഞ്ഞു .
ജില്ലാ പഞ്ചായത്തിന്റെ മറ്റ് കൗണ്ടിംഗ് സ്‌റ്റേഷനുകളായ വെളളൂർ, നെടുംകുന്നം സെന്ററുകളിലും റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ജോളി മടുക്കക്കുഴി പരാതി നൽകി. റീകൗണ്ടിങ് കഴിയുമ്പോൾ വിജയിക്കും എന്നാണ് പ്രതീക്ഷയെന്ന് ജോളി മടുക്കക്കുഴി പറഞ്ഞു .
വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

2 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

3 hours ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

4 hours ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

17 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

19 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

20 hours ago