മുണ്ടക്കയം: ബോയ്സ് എസ്റ്റേറ്റിൽ നടത്താനിരുന്ന ‘വേടൻ ഷോ’യുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവന്ന ‘കേരള ടുഡേ’ വാർത്തയ്ക്ക് പിന്നാലെ, പ്രതികാര ബുദ്ധിയോടെ വ്യാജപ്രചരണവുമായി പരിപാടിയുടെ സംഘാടകർ. വാർത്ത നൽകാൻ മുണ്ടക്കയത്തെ പ്രമുഖ ചാനലുകൾ വിസമ്മതിച്ചതോടെ, യാതൊരു രജിസ്ട്രേഷനുമില്ലാത്ത ഒരു വ്യാജ ഓൺലൈൻ പേജിനെ കൂട്ടുപിടിച്ചാണ് കേരള ടുഡേയ്ക്കെതിരെ അപവാദ പ്രചരണം അഴിച്ചുവിടുന്നത്.
വേടൻ ഷോ എന്ന പ്രഹസനം
മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റിൽ വൻ പ്രചരണത്തോടെ നടത്താനിരുന്ന പരിപാടി പല കാരണങ്ങൾ പറഞ്ഞ് നാല് തവണയാണ് സംഘാടകർ മാറ്റിവെച്ചത്. ഒടുവിൽ പരിപാടിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ വന്നതോടെ, ടിക്കറ്റ് എടുത്തവരടക്കമുള്ള നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരമാണ് കേരള ടുഡേ ഈ വിഷയത്തിൽ ഇടപെട്ടതും, ഈ ഷോയേ ചോദ്യം ചെയ്ത് വാർത്ത പ്രസിദ്ധീകരിച്ചതും.
വ്യാജ വാർത്തയ്ക്കായി മൂന്നാംകിട ചാനലിന്റെ കൂട്ട്
തങ്ങളുടെ വീഴ്ചകൾ വാർത്തയായതോടെ, കേരള ടുഡേയ്ക്ക് എതിരെ വ്യാജ വാർത്ത നൽകാൻ സംഘാടകർ മുണ്ടക്കയത്തെ പ്രമുഖ ചാനലുകളെ സമീപിച്ചെങ്കിലും ആരും അതിന് തയ്യാറായില്ല. തുടർന്നാണ്, ആളുകൾക്കിടയിൽ ‘മാമ ചാനൽ’ എന്ന് പരിഹാസത്തോടെ അറിയപ്പെടുന്ന ‘ന്യൂസ് മുണ്ടക്കയം’ എന്ന പേജിനെ ഇവർ സമീപിക്കുന്നത്. ആർക്കെതിരെയും എന്ത് വ്യാജവാർത്തയും നൽകുന്നതാണ് ഇവരുടെ രീതി.
വ്യാജവാർത്ത നൽകിയതിന്റെ പേരിൽ വെറും രണ്ടുമാസം മുൻപ് കുട്ടിക്കാനത്ത് നിന്നും എത്തിയ ഒരു സംഘം ആളുകളിൽ നിന്നും മർദ്ദനമേറ്റ ചരിത്രവും ഈ ചാനൽ അഡ്മിനുണ്ട്. യാതൊരുവിധ ഔദ്യോഗിക രജിസ്ട്രേഷനുമില്ലാത്ത ഇത്തരം പേജുകൾ റീച്ച് കൂട്ടാൻ വേണ്ടി മാത്രമാണ് ഇത്തരം തരംതാണ വാർത്തകൾ പടച്ചുവിടുന്നത്.
വായ മൂടിക്കെട്ടാമെന്നത് വ്യാമോഹം മാത്രം
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനശ്രദ്ധ തിരിച്ചുവിടാനാണ് സംഘാടകരുടെയും ഈ മൂന്നാംകിട ചാനലിന്റെയും ശ്രമം. എന്നാൽ, ഇത്തരം വ്യാജപ്രചരണങ്ങൾ കൊണ്ടോ, കുപ്രസിദ്ധ ഓൺലൈൻ പേജുകളെ ഉപയോഗിച്ചുള്ള ഭീഷണികൾ കൊണ്ടോ ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന ‘കേരള ടുഡേ’യുടെ വായ മൂടിക്കെട്ടാമെന്നത് സംഘാടകരുടെ വെറും വ്യാമോഹം മാത്രമാണ്. നാട്ടുകാരുടെ ആവശ്യങ്ങൾക്കും സത്യത്തിനും വേണ്ടി കേരള ടുഡേ ഇനിയും നിലകൊള്ളുക തന്നെ ചെയ്യും.
പാമ്പനാറില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്.സംഭവത്തില്‍ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത്…
കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ…
പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…
മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…
കൂട്ടിക്കൽ/മുണ്ടക്കയം: വിദേശത്ത് ആകർഷകമായ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങി. കൂട്ടിക്കലിൽ…
വിഴിക്കിത്തോട്: വിഴിക്കിത്തോട് ആർ.വി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം. ടീന സർവീസിൽ നിന്നും വിരമിച്ചു. സ്കൂളിന്റെ വികസനത്തിനായി കഴിഞ്ഞ…