ഈരാറ്റുപേട്ട: കന്നുകാലികളുടെ ലഭ്യതയിലുണ്ടായ കുറവും, അതിര്‍ത്തികളിലെ കര്‍ശന പരിശോധനകളും കടത്തുകൂലിയിലുണ്ടായ വര്‍ദ്ധനവും കാരണം മാടുകളെ കൊണ്ടുവരുന്നത് പ്രതിസന്ധിയിലായിരിക്കുകയാണെന്നും വില വർധനയല്ലാതെ മറ്റു വഴികളില്ലെന്നും പ്രഖ്യാപിച്ച് ഈരാറ്റുപേട്ടയിലെ ഇറച്ചിക്കടകൾ പ്രഖ്യാപിച്ച പണിമുടക്ക് മൂന്നാം ദിവസമായ ഇന്ന് അവസാനിക്കും. നാളെ മുതൽ കടകൾ തുറക്കും. തുടർ ദിവസങ്ങളിൽ മാംസത്തിന് വില വർധനയും കച്ചവടക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കിലോയ്ക്ക് 40 മുതല്‍ 60 രൂപ വരെ വര്‍ദ്ധിക്കാനാണ് മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ തീരുമാനം.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ഈരാറ്റുപേട്ടയിലേക്ക് പ്രധാനമായും മാടുകളെ എത്തുന്നത്. മാടുകളെ കൊണ്ടുവരുന്നതിലും വലിയ പ്രതിസന്ധികൾ നേരിടുകയാണെന്ന് വ്യാപാരികൾ പറയുന്നു.
ഉയര്‍ന്ന വിലയ്ക്ക് മാടുകളെ വാങ്ങി നിലവിലുള്ള വിലയ്ക്ക് ഇറച്ചി വില്‍ക്കുന്നത് വന്‍ നഷ്ടമുണ്ടാക്കും. മാടുകളുടെ വരവ് കുറഞ്ഞതോടെ കിലോയ്ക്ക് വലിയ തുക അധികം നല്‍കിയാണ് ഇപ്പോള്‍ കന്നുകാലികളെ വാങ്ങുന്നത്. ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. വരും ദിവസങ്ങളില്‍ വില വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല,’ എന്നാണ് ഇരാറ്റുപേട്ടയിലെ ഇറച്ചി വ്യാപാരി സംഘടനയായ മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ മുനിസിപ്പില്‍ കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്.
മര്‍ച്ചന്റ് അസോസിയേഷന്‍ ഈരാറ്റുപേട്ട മുനിസിപ്പല്‍ പ്രസിഡന്റ്
ഹസൻ ഇലക്കയം, സെക്രട്ടറി ഷബീസ് വടയാർ, സലിം വെളിയത്ത്, നവാസ് വെള്ളാപ്പള്ളിയിൽ, മാഹിൻ കണ്ടത്തിൽ, സഹിൽ വഴമറ്റം, നാസി പുന്നപ്പാലയിൽ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
അർജന്റീന, ബ്രസീൽ, പോർച്ചുഗൽ എന്നീ ടീമുകൾക്കാണ് മേഖലയിൽ ആരാധകർ ഏറെയുള്ളത്. മെസിയുടെ നേതൃത്വത്തിൽ അർജന്റീന വീണ്ടും കിരീടം ചൂടുമെന്ന് ആരാധകർ…
കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന്…
കോട്ടയം ∙ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് അറവുമാടുകളുടെ വരവു കുറഞ്ഞു. ഇറച്ചിക്കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധം തുടങ്ങി. അടുത്ത ദിവസങ്ങളിൽ…
കോടികൾ തട്ടിമുങ്ങി; കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ കോഴിക്കോട്ട് വെച്ച് പിടിയിൽ മുണ്ടക്കയം: കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി വഴി വിസ…
മുണ്ടക്കയം: വെറും നാല് വർഷം കൊണ്ട് കൂലിപ്പണിക്കാരിയിൽ നിന്ന് കോടികളുടെ ആസ്തിയുള്ള പലിശക്കാരിയിലേക്കും ടൂറിസ്റ്റ് ബസ് ഉടമയിലേക്കുമുള്ള ഒരു ഇളംകാട്…
കൊച്ചി: സംസ്ഥാനത്തെ നടുക്കിയ ഓർക്കിഡ് വിസ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പിന്റെ മുഖ്യ കേന്ദ്രമായി പ്രവർത്തിച്ചത് പാലകുന്നേൽ പ്രൈവറ്റ്…