കൊച്ചി: സംസ്ഥാനത്തെ നടുക്കിയ ഓർക്കിഡ് വിസ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പിന്റെ മുഖ്യ കേന്ദ്രമായി പ്രവർത്തിച്ചത് പാലകുന്നേൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നാണ് പുതിയ കണ്ടെത്തൽ. കമ്പനിയുടെ തലവനായ അനീഷിന് പുറമെ, ഹൈദരാബാദിൽ നിന്നെത്തിയ പുതിയ കമ്പനി ഡയറക്ടർ, വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച അക്കൗണ്ടന്റ് എന്നിവരിലേക്കും അന്വേഷണം നീളുകയാണ്. ഞെട്ടിക്കുന്ന സാമ്പത്തിക ഇടപാടുകളുടെയും വഞ്ചനയുടെയും കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഹൈദരാബാദ് വ്യവസായിയുടെ ദുരൂഹ ഇടപാടുകൾ
2025-ൽ അനീഷിന്റെ മാനേജറെ പാലകുന്നേൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റിയാണ് ഹൈദരാബാദിൽ നിന്നുള്ള ഒരു ബിസിനസുകാരനെ പുതിയ ഡയറക്ടറായി നിയമിക്കുന്നത്. ഇളംകാട് താമസക്കാരൻ എന്ന് അറിയപ്പെടുന്ന ഇയാളും അനീഷും തമ്മിൽ ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണ് നടന്നിട്ടുള്ളത്.
അനീഷിന് 80 ലക്ഷം രൂപ പലിശയ്ക്ക് നൽകിയത് ഈ ഹൈദരാബാദ് ഡയറക്ടറുടെ ഭാര്യയാണ്. ഇതിന്റെ പലിശ ഇനത്തിൽ മാത്രം 1.5 കോടിയോളം രൂപ ഇവർ അനീഷിൽ നിന്നും കൈപ്പറ്റി. ഒടുവിൽ വാങ്ങിയ 80 ലക്ഷം രൂപ തിരികെ ലഭിക്കാൻ അനീഷിന്റെ പുതിയ വീടും ഇവർ എഴുതി വാങ്ങി. പുതിയ വീട്ടിൽ അനീഷ് കയറി താമസം തുടങ്ങിയ സമയത്ത് തന്നെ ഈ വീട് ഹൈദരാബാദ് സംഘത്തിന് വിറ്റിരുന്നതായാണ് വിവരം. മാത്രമല്ല, അനീഷിന്റെ സ്വന്തം കാർ ഇപ്പോൾ ഹൈദരാബാദിൽ ഇയാളുടെ പക്കലാണുള്ളത്.
വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പിന്നിൽ അക്കൗണ്ടന്റ്
തട്ടിപ്പിലെ മറ്റൊരു പ്രധാന കണ്ണി ഓർക്കിഡ് കമ്പനിയിലെ അക്കൗണ്ടന്റാണ്. ചായ കുടിക്കാൻ പോലുമില്ലാതെ കമ്പനിയിൽ ജോലിക്ക് കയറിയ ഇയാൾ വെറും രണ്ട് വർഷം കൊണ്ട് 10 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങിയത് വലിയ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എറണാകുളത്തെ ഏജൻസിയാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നത് എന്ന് വിശ്വസിപ്പിച്ച് വ്യാജ രേഖകൾ നിർമ്മിച്ചത് ഈ അക്കൗണ്ടന്റാണ്.
ഇതിലൂടെ അനീഷിന്റെ കൈയ്യിൽ നിന്നും ഇയാൾ വൻതുക തട്ടിയെടുത്തിട്ടുണ്ട്. സ്വന്തം കാർ പണയത്തിലായ സമയത്ത്, അനീഷ് ഈ അക്കൗണ്ടന്റ് വാങ്ങിയ പുതിയ കാർ വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചിരുന്നു എന്നത് തട്ടിപ്പിന്റെ മറ്റൊരു വിരോധാഭാസമാണ്.
ഇരകൾക്ക് പണം ലഭിക്കാൻ സമഗ്ര അന്വേഷണം അനിവാര്യം
വിസ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം എവിടെയെന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകാൻ ഈ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിലൂടെ സാധിക്കും. അനീഷും ഹൈദരാബാദ് വ്യവസായിയും, അക്കൗണ്ടന്റും തമ്മിൽ നടത്തിയ കോടികളുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് അടിയന്തരമായി അന്വേഷിക്കേണ്ടതുണ്ട്. ഇവരിലേക്ക് അന്വേഷണം എത്തിയാൽ മാത്രമേ തട്ടിപ്പിന് ഇരയായവർക്ക് അവരുടെ പണം തിരികെ ലഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തൽ.
അർജന്റീന, ബ്രസീൽ, പോർച്ചുഗൽ എന്നീ ടീമുകൾക്കാണ് മേഖലയിൽ ആരാധകർ ഏറെയുള്ളത്. മെസിയുടെ നേതൃത്വത്തിൽ അർജന്റീന വീണ്ടും കിരീടം ചൂടുമെന്ന് ആരാധകർ…
ഈരാറ്റുപേട്ട: കന്നുകാലികളുടെ ലഭ്യതയിലുണ്ടായ കുറവും, അതിര്‍ത്തികളിലെ കര്‍ശന പരിശോധനകളും കടത്തുകൂലിയിലുണ്ടായ വര്‍ദ്ധനവും കാരണം മാടുകളെ കൊണ്ടുവരുന്നത് പ്രതിസന്ധിയിലായിരിക്കുകയാണെന്നും വില വർധനയല്ലാതെ…
കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന്…
കോട്ടയം ∙ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് അറവുമാടുകളുടെ വരവു കുറഞ്ഞു. ഇറച്ചിക്കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധം തുടങ്ങി. അടുത്ത ദിവസങ്ങളിൽ…
കോടികൾ തട്ടിമുങ്ങി; കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ കോഴിക്കോട്ട് വെച്ച് പിടിയിൽ മുണ്ടക്കയം: കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി വഴി വിസ…
മുണ്ടക്കയം: വെറും നാല് വർഷം കൊണ്ട് കൂലിപ്പണിക്കാരിയിൽ നിന്ന് കോടികളുടെ ആസ്തിയുള്ള പലിശക്കാരിയിലേക്കും ടൂറിസ്റ്റ് ബസ് ഉടമയിലേക്കുമുള്ള ഒരു ഇളംകാട്…