Categories: Uncategorized

കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി വഴി വിസ തട്ടിപ്പ്; കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ കോഴിക്കോട്ട് വെച്ച് പിടിയിൽ

കോടികൾ തട്ടിമുങ്ങി; കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ കോഴിക്കോട്ട് വെച്ച് പിടിയിൽ

മുണ്ടക്കയം: കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി വഴി വിസ തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങിയ സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികളിൽ നിന്നും കോടികൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ അനീഷ് ഉമ്മറിനെയാണ് മുണ്ടക്കയം പോലീസ് കോഴിക്കോട് നിന്നും പിടികൂടിയത്.

വിദ്യാർത്ഥികൾക്ക് വിസ വാഗ്ദാനം നൽകി കോടികൾ തട്ടിയ അനീഷ് ഉമ്മർ കോഴിക്കോട് ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരം മുണ്ടക്കയം സി.ഐ സജീവ് കുമാറിന് ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ സുനിലിന്റ നേതൃത്വത്തിൽ സി.പി.ഒ അരുൺ അജിത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കോഴിക്കോട്ടെത്തി പ്രതിയെ അതിവിദഗ്‌ധമായി വലയിലാക്കിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ പേർ തട്ടിപ്പിൽ കൂട്ട് നിന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിക്കെതിരെയുള്ള നിയമപരമായ തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

ഈരാറ്റുപേട്ടയിലെ ഇറച്ചികടകള്‍ പണിമുടക്ക് തുടരുന്നു; വില വർധന പ്രഖ്യാപിച്ച് വ്യാപാരികൾ

ഈരാറ്റുപേട്ട: കന്നുകാലികളുടെ ലഭ്യതയിലുണ്ടായ കുറവും, അതിര്‍ത്തികളിലെ കര്‍ശന പരിശോധനകളും കടത്തുകൂലിയിലുണ്ടായ വര്‍ദ്ധനവും കാരണം മാടുകളെ കൊണ്ടുവരുന്നത് പ്രതിസന്ധിയിലായിരിക്കുകയാണെന്നും വില വർധനയല്ലാതെ…

4 hours ago

കര്‍ഷകര്‍ ‘ഹാപ്പി’, റബറിന് റെക്കോര്‍ഡ് വില; കിലോഗ്രാമിന് 269 രൂപയായി

കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന്…

16 hours ago

ഗുണ്ടാസംഘങ്ങൾക്ക് 50,000 രൂപ നൽകണം, മാടുകളെ കൊണ്ടുവരാനാകുന്നില്ല; 12 മുതൽ ഇറച്ചിക്കടകൾ അടയ്ക്കും

കോട്ടയം ∙ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് അറവുമാടുകളുടെ വരവു കുറഞ്ഞു. ഇറച്ചിക്കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധം തുടങ്ങി. അടുത്ത ദിവസങ്ങളിൽ…

16 hours ago