മുണ്ടക്കയം: കോരുത്തോട് കുഴിമാവിൽ വിശ്രമിക്കുകയായിരുന്ന അയ്യപ്പഭക്തനെ (സ്വാമി) ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കാനത്ത് ഷൈമോനെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ സ്വാമിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ശബരിമല പാതയിലെ മുക്കൂഴി ചെക്ക്പോസ്റ്റ് ഗേറ്റ് വൈകുന്നേരം 7 മണിക്ക് അടയ്ക്കുന്നതിനാൽ യാത്ര തുടരാനാവാതെ കുഴിമാവിൽ വിശ്രമിക്കുകയായിരുന്നു സ്വാമി. ഈ സമയത്താണ് സ്ഥലത്തെത്തിയ ഷൈമോൻ ഇദ്ദേഹത്തെ ആക്രമിച്ച് ക്രൂരമായി മർദ്ദിച്ചവശനാക്കിയത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സ്വാമിയെ രക്ഷപ്പെടുത്തി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. എന്നാൽ പോലീസ് ജീപ്പിൽ നിന്നും ഇറക്കുന്നതിനിടെ പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ വീണ്ടും പിടികൂടിയത്.
മുണ്ടക്കയം സി.ഐ. രാകേഷ് കുമാർ, എസ്.ഐ. വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…