മുണ്ടക്കയം:വീണ്ടും പുലി പേടിയിൽ മലയോര ജനത കൊക്കയാർ പഞ്ചായത്ത് വെബ്ലിയിൽ കേഴമാനിന്റ ശരീര ഭാഗങ്ങൾ പാതിഭക്ഷിച്ച നിലയിൽ കണ്ടെത്തി പുലി പിടിച്ചതായി സംശയം കള്ളി വയലിൽ മാത്തച്ചൻ്റെ എന്നയാളുടെ റബർതോട്ടത്തിലാണ് കഴിഞ്ഞ ദിവസം കേഴയുടെ ശരീര ഭാഗങ്ങൾ കാണപ്പെട്ടത്, മേഖലയിൽ പുലിയുടെ സാന്നിധ്യമുള്ളതായും, പറയപ്പെടുന്നു, ഏതാനും മാസങ്ങൾക്ക് മുൻപ് ഇതിന്റ തൊട്ടടുത്ത ഭാഗമായ കുറ്റിപ്ലാങ്ങാട് പുലി വളർത്തു മൃഗങ്ങളെ പിടിച്ചതായും , കൊക്കയാർ പാരിസൺ എസ്റ്റേറ്റ് തൊഴിലാളികൾ പുലിയെ കണ്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നാൽ വനം വകുപ്പ് ഇക്കാര്യത്തിൽ നിസ്സംഗത തുടരുന്നതായും പുലിയെ കെണിവെച്ച് പിടിക്കുന്നതിനുള്ള നടപടികളിൽ മെല്ലപ്പോക്ക് തുടരുന്നതായും ആരോപണം ഉയരുന്നുണ്ട്, മനുഷ്യ ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുന്ന പുലിയെ പിടികൂടുന്ന നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…