ഓണാവധിക്കാലം യാത്രകളുടെയും കാലമാണ്. അവധിയാഘോഷിക്കാൻ മനോഹരമായ സ്ഥലങ്ങൾ തേടി യാത്രചെയ്യുന്നവരാണ് ഏറെയും. എന്നാൽ, തൊട്ടടുത്തുള്ള സ്ഥലങ്ങൾ കാണാതെയും അറിയാതെയും പോകുന്നത് സാധാരണമാണ്. കാഞ്ഞിരപ്പള്ളിയിലെ മേലരുവിയിൽ പ്രകൃതിയൊരുക്കിയിരിക്കുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പാറകളിലൂടെ തട്ടിത്തഴുകിയൊഴുകുന്ന വെള്ളച്ചാട്ടം മനസ്സിന് കുളിർമ നൽകുന്നതാണ്.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ദേശീയപാതയിൽനിന്ന് ഒരുകിലോമീറ്റർ മാറിയാണ് മനോഹരമായ വെള്ളച്ചാട്ടം. നിശ്ചലമായ മേൽത്തട്ടിൽനിന്ന് പാറക്കെട്ടുകളിൽ തട്ടി ചിന്നിച്ചിതറി വീണ് പതഞ്ഞൊഴുകുന്ന കാഴ്ചയാണ് മേലരുവിയെ ആകർഷണീയമാക്കുന്നത്.
ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മേലരുവിക്ക് മറ്റ് അരുവികളെ അപേക്ഷിച്ച് അപകടസാധ്യത കുറവാണ് എന്നതാണ് പ്രത്യേകത. തൊട്ടടുത്തുനിന്ന് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. കോട്ടയം-കുമളി ദേശീയപാതയിൽ കുന്നുംഭാഗത്തുനിന്നും ഒരുകിലോമീറ്റർ മാത്രമാണ് ഇവടേക്കുള്ള ദൂരം.
മേലരുവിയിൽ വികസനമുണ്ടായാൽ തേക്കടി, വാഗമൺ, പാഞ്ചാലിമേട് തുടങ്ങി കിഴക്കൻ മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനാകും. മേയ് മുതൽ ഡിസംബർ വരെയുള്ള എട്ടുമാസക്കാലം ഇവിടെ വെള്ളച്ചാട്ടത്താൽ സമൃദ്ധമാണ്.
നിലവിൽ ഇവിടേക്ക് ഒരു സൂചനാബോർഡ് മാത്രമാണുള്ളത്. സഞ്ചാരികളെ ആകർഷിക്കാൻ ദേശീയപാതയിൽനിന്ന് തിരിയുന്നിടത്തും മറ്റ് ജങ്ഷനുകളിലും സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടില്ല.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…