Categories: Uncategorized

കാർഷിക-ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് വിദേശവിപണിയൊരുക്കും- ബ്ലോക്ക് പഞ്ചായത്ത്


കാഞ്ഞിരപ്പളളി: കാർഷിക ഭക്ഷ്യമേഖലയിലെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കി വിദേശ മാർക്കറ്റുകളിൽ എത്തിക്കാൻ ബ്ലോക്ക് പഞ്ചായത്തും, താലൂക്ക് വ്യവസായ വകുപ്പും സംയുക്തമായി പദ്ധതികൾ തയ്യാറാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ് അഭിപ്രായപ്പെട്ടു.  കാഞ്ഞിരപ്പളളി സെൻറ് ഡൊമിനിക്സ് കോളേജിൽ നടന്ന  എക്സ്പോർട്ട് വർക്ക് ഷോപ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുന്നയായിരുന്നു അവർ.   ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോളി മടുക്കകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജൻ,  ജില്ലാ വ്യവസായ ഓഫീസർ രാകേഷ്  വി.ആർ., കോളേജ് പ്രിൻസിപ്പല്‍ ഡോ. സീമോൻ തോമസ്, താലൂക്ക് വ്യവസായ മേധാവി ഫൈസൽ കെ.കെ., ലോറൻസ് മാത്യൂ തുടങ്ങിയവർ സംസാരിച്ചു.  ചെറുകിട, ഇടത്തരം സംരംഭകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനാവശ്യമായ തുടർനടപടികൾ വ്യവസായ വകുപ്പ് ഏറ്റെടുക്കുമെന്നും അറിയിച്ചു.  മികച്ച സംരംഭകരായ കല്ലൂർ ഇലക്ട്രോണിക്സ് എം.ഡി. ജേക്കബ് കെ ജേക്കബ്, ലോജിസ്റ്റിക്ക് കണ്‍സൾട്ടൻറ് ശങ്കർ ചന്ദ്രശേഖർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.  ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കുവാൻ സംരംഭകർക്ക് അവസരം ലഭിച്ചു.  താലൂക്കിലെ പഴയതും, പുതിയതുമായ നിരവധി സംരംഭകർ ശിൽപ്പശാലയിൽ പങ്കെടുത്തു. 
പടം അടിക്കുറിപ്പ്
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എക്സ്പോർട്ട് വർക്ക് ഷോ പ്പ് പ്രസിഡൻറ് അജിത രതീഷ് ഉൽഘാടം ചെയ്യുന്നു.

Vipin Raju

Share
Published by
Vipin Raju

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

11 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

13 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

14 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

17 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

17 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

18 hours ago