പൂഞ്ഞാർ :മണിയംകുന്ന് മഠം വാതിൽ – വളത്തൂക്ക് റോഡിന് പൂഞ്ഞാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു.
മണിയംകുന്ന് പള്ളി വികാരി ഫാ. ജോർജ് തെരുവിലിന്റെയും, മഠം സുപ്പീരിയറിന്റെയും, സ്കൂൾ എച്ച് എമ്മിനെയും, പൊതുപ്രവർത്തകൻ ശ്രീ. ജോയ് കിടങ്ങത്താഴയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് നൽകിയ നിവേദനത്തിന്റെ ഫലമായിട്ടാണ് പൂഞ്ഞാർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും പാലാ രൂപതയിലെ കബറിട തീർഥാടന പാതയിലെ രണ്ടാം സ്റ്റേഷനായ മണിയംകുന്നിന് പ്രത്യേക താല്പര്യമെടുത്ത് എംഎൽഎ തുക അനുവദിച്ചത്. ദൈവദാസി കൊളേത്താമ്മ അംഗമായിരുന്ന മണിയംകുന്ന് തിരുഹൃദയ ദേവാലയവും സന്ദർശിക്കുന്നതിന് എത്തുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് എംഎൽഎ പ്രസ്തുത റോഡിന് തുക അനുവദിച്ചത്.
എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…