കോട്ടയം: കാണം വിറ്റും ഓണംഉണ്ണണം എന്ന ആഗ്രഹത്തിൽ പ്രതിസന്ധികളെ അധിജീവിച്ച് നെല്ല് വിളയിച്ച കർഷകരിൽ നിന്നും സംസ്ഥാന സർക്കാർ മാസക്കൾക്ക് മുമ്പ് സംഭരിച്ച് അമിത വിലക്ക് വിപണിയിൽ വിറ്റഴിച്ച ശേഷം കർഷകർക്ക് ഓണത്തിന് കുടിശിക തുകനൽകും എന്ന് വിഗ്ദാനം ചെയ്ത സർക്കാർ കർഷകരെ വഞ്ചിച്ചിരിക്കുക ആണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കാമ്പിൽ ആരോപിച്ചു.
സ്വന്തം നെല്ല് സർക്കാരിന് വിറ്റിട്ടും ഓണമുണ്ണാൻ നെൽ കർഷകർ തെണ്ടേണ്ട ഗതികേടിൽ ആയിരിക്കുക ആണെന്നും അദ്ധേഹം പറഞ്ഞു.
തിരുവോണത്തിന് പോലും വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ തയാറാകതെ വിലക്കയറ്റമാണ് ഓണംസമ്മനമായി പാവപ്പെട്ടവന് നൽകിയിരിക്കുന്നത് എന്നും സജി കുറ്റപ്പെടുത്തി.
തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാർ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകാതെ കബളിപ്പിച്ചതിലും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ചും തിരുനക്കാര പാഡി -സപ്ലേകോ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ ജനകീയ പ്രതിരോധ സമരത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് ഓണമുണ്ണാൻ സൗജന്യ അരി വിതരണം നിർവ്വഹിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.
കോട്ടയം ജില്ലാ ചിഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.
അലപ്പുഴ ജില്ലയിൽ പള്ളിപ്പാട് പാടശേഖരത്തിൽ – 200 ഹെക്ടർ കൃഷി ചെയ്ത് സർക്കാറിന് 30 ലോഡ് നെല്ല് നൽകി – 84 ലക്ഷം രൂപ സർക്കാർ നൽകാനുള്ള കർഷൻ മധൻലാൽ ക കാത്തി രം മുഖ്യപ്രസംഗം നടത്തി.
അന്ന വസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു –
തന്നെ ഞങ്ങൾക്കു തമ്പുരാൻ ഗുരുദേവസന്ദേശവുമായി
ജി. ജഗദീഷ് സ്വാമി ആശാൻ ഗുരുദേവന്റെ വേഷത്തിൽ ചടങ്ങിൽ സന്നിഹിതൻ ആയി .
സംസ്ഥാന സമിതി അംഗം അൻസാരി ഈരാറ്റുപേട്ട,കെ.എം. ഖാലിദ്, ബിജു കണിയാമല, സന്തോഷ് മൂക്കാലിക്കാട്ട്, ഷെമീർ മുതിരപ്പറമ്പിൽ, വിപിൻ രാജു ശൂരനാടൻ, ബിജു തെക്കെടം, ബിജു തോട്ടത്തിൽ, നൗഷാദ് കീഴേടത്ത്, നിയാസ് പുളിക്കയിൽ ,ശ്രിലക്ഷ്മി, കെ.എം. റഷീദ്, സാബു കല്ലാച്ചേരിൽ, നിസ്സാർ കെ.പി ,എ.പി. ബൈജു , റ്റി.എം.എബ്രഹാം പുളിക്കൽ,വി.കെ. സന്തോഷ്, മത്തായി തെക്കെപറമ്പ്, കെ.എം. കുര്യൻ, ഗോപകുമാർ വി.എസ്, മത്തായി തെക്കെപ്പറമ്പ്, പ്രകാശ് മണി , ജോതിഷ്മോഹൻ, ഉണ്ണി കോട്ടയം തുടങ്ങിയവർ പ്രസംഗിച്ചു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…