ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, മോർ ഇഗ്നാത്യോസ് യൂത്ത് അസോസിയേഷൻ നീലിമംഗലവും, ഒരു കുടുംബവും ചേർന്ന് 159 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജയ്മോൻ കരീമഠം യോഗം ഉത്ഘാടനം ചെയ്തു. ഡോക്ടർ ബിന്നി ജോൺ (HOD ജനറൽ സർജറി മെഡിസിൻ വിഭാഗം, MCH) കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഡീക്കൻ തോമസ് ടി മാത്യു , ജോസഫ് കുര്യൻ , സിസ്റ്റർ ശ്ലോമ്മോ, ലീന മാത്യുസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 75 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന്
സെക്രട്ടറി അറിയിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…