കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

ആശ്രയയിൽ 75-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

0
IMG-20260417-WA0162.jpg



ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, മോർ ഇഗ്നാത്യോസ് യൂത്ത് അസോസിയേഷൻ നീലിമംഗലവും, ഒരു കുടുംബവും  ചേർന്ന്  159   വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ  ഐപ്പ് അദ്ധ്യക്ഷത വഹിച്ച  യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജയ്മോൻ കരീമഠം   യോഗം ഉത്ഘാടനം ചെയ്തു. ഡോക്ടർ ബിന്നി ജോൺ (HOD ജനറൽ സർജറി മെഡിസിൻ വിഭാഗം, MCH)    കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.  ഡീക്കൻ തോമസ് ടി മാത്യു , ജോസഫ് കുര്യൻ , സിസ്റ്റർ ശ്ലോമ്മോ, ലീന മാത്യുസ്   എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 75 മാസം പൂർത്തീകരിച്ച ഈ വേളയിൽ  ഡയാലിസിസ് കിറ്റ് നൽകുന്നതിന്  ആത്മാർത്ഥമായി സഹായിക്കുന്ന  എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന്
സെക്രട്ടറി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed