എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിൽ പഞ്ചായത്തിൽ മണിപ്പുഴ വട്ടംകുഴി എന്ന സ്ഥലത്ത് കുറച്ചു ദിവസങ്ങളായി അനധികൃതമായി പാറ പൊട്ടിച്ച് വിൽപ്പന നടത്തുന്നു.ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനിൽക്കെ മൈനിങ് ആൻഡ് ജിയോളജി വകുപ്പും ,എരുമേലി പോലീസും, റവന്യൂ വകുപ്പും, പഞ്ചായത്തും അധികൃതരുടെ കൺമുമ്പിലൂടെ നടത്തുന്ന ഈ പകൽ കൊള്ള കണ്ടില്ല എന്ന് നടിക്കുകയാണ് എന്ന് ആരോപണം ഉയരുന്നുണ്ട്
എരുമേലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതുതന്നെയാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത് മുക്കുട്ടുതറ, കെ. ഒ. റ്റി റോഡ് , മാളിയോക്കൽപടി ,
അസ്സിസി പടി, കൊടിത്തോട്ടം തുടങ്ങിയ എരുമേലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പാറ പൊട്ടിച്ച് വലിയ വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത് അധികാരികൾ ഈ മാഫിയകൾക്കെതിരെ കണ്ണടയ്ക്കുന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ട്, നാളെ ചൂരൽമല പോലെയുള്ള ഒരു ദുരന്തം എരുമേലിയിലും വിദൂരത്തല്ല
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…