കോട്ടയം:04.11.25 രാത്രി ഏകദേശം 9 30 മണിയോടെ കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഫോണിലേക്ക് ഒരു കാൾ വരുന്നു സംസാരിച്ചപ്പോൾ മറുതലക്കൽ അല്പം പ്രായമായ ഒരു സ്ത്രീ വളരെ പരിഭ്രമത്തോടുകൂടിയും പേടിയോടു കൂടിയും അവ്യക്തമായി എന്തൊക്കെയോ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. അവരുടെ സംസാരത്തിൽ നിന്ന് അവരുടെ മകനും ഭാര്യയും വിദേശത്ത് ആയിരുന്നുവെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് അവരുടെ അവിടെയുള്ള വീടും കാറും മറ്റു വസ്തുക്കളും ഒക്കെ വിറ്റശേഷം നാട്ടിലുള്ള അവരുടെ വീട്ടിലേക്ക് തിരിച്ചെത്തിയെന്നും ഇന്നലെയും സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ച് സംസാരം ഉണ്ടായ ശേഷം അവർ രണ്ടുപേരും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും പറഞ്ഞു വീടിനു പുറത്തേക്ക് പോയെന്നും മറ്റും പറഞ്ഞു. GD ചാർജ് പ്രതീഷ് രാജ് ഫോൺ നമ്പറും മറ്റു വിവരങ്ങളും കുറിച്ചെടുത്ത ശേഷം ഉടൻതന്നെ നൈറ്റ് ഓഫീസർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന SI സിബിമോനെയും CPO ഡെന്നിയെയും വിവരമറിയിച്ചു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഇരുവരും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഉടൻതന്നെ ഭക്ഷണം കഴിക്കുന്നത് മതിയാക്കി പെട്ടെന്ന് തന്നെ സ്റ്റേഷൻ മൊബൈലിൽ സംഭവസ്ഥലത്തേക്ക് ചെന്നു. ഫോൺ വിളിച്ച സ്ത്രീയെ തിരിച്ചു വിളിക്കുകയും ആ പരിസരത്തെല്ലാം അന്വേഷണം നടത്തു കയും ചെയ്തതിൽ അവരുടെ മകനെയും ഭാര്യയും നീലിമംഗലം റെയിൽവേ ട്രാക്കിനടുത്ത് നിൽക്കുന്നതായി കണ്ടു സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അവർ ജീവനൊടുക്കാൻ വന്നിരിക്കുകയാണ് എന്ന് മനസ്സിലായി അവരെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച് അവർക്ക് പറയാനുള്ളതെല്ലാം സാവധാനം ക്ഷമയോടെ കേൾക്കുകയും അവർക്ക് ധൈര്യവും ആശ്വാസവും പകർന്ന് അവരെ തിരികെ വീട്ടിൽ കൊണ്ട് ആക്കിയതിനും ശേഷമാണ് ഇരുവരും തിരികെ പോന്നത്. അവർ സംഭവസ്ഥലത്ത് എത്തുന്നതിന് അല്പം വൈകിയിരുന്നെങ്കിൽ പിറ്റേന്ന് നാടുണരുന്നത് ഒരു വലിയ ദുരന്തവാർത്ത കേട്ടുകൊണ്ടായിരുന്നേനേ. പോലീസ് കൃത്യസമയത്ത് സന്ദർഭോചിതമായി ഇടപെട്ടതിനെ തുടർന്ന് ഒരു വലിയ ദുരന്തം ഒഴിവാകുകയും രണ്ടു ജീവനുകൾ രക്ഷിക്കാനും സാധിച്ചു.
എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…