മുണ്ടക്കയം :വർഷങ്ങൾക്ക് മുൻപ് മണിമലയാറിൽ ഒഴുക്കിൽപെട്ട് മരണത്തിന്റെ വക്കിൽലെത്തിയാ രണ്ട് അയ്യപ്പഭക്തരെ രക്ഷിച്ച ജെയ്‌സനും സിജോയും നീന്തൽ മത്സരത്തിൽ വിജയം,കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ഏഴാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിമിൽ മുപ്പത്തിയഞ്ചു വയസ്സിന് മുകളിലുള്ളവരുടെ നീന്തൽ മത്സരത്തിൽ 200 മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ബട്ടർ ഫ്ലൈ എന്നീ ഇനങ്ങളിൽ സിജോയ്ക്ക് ഒന്നാം സ്ഥാനവും. 50 മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ഫ്രീ സ്റ്റൈൽ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് ഇനത്തിൽ രണ്ടാം സ്ഥാനവും ജയ്സണും ലഭിച്ചു. ഇതിനോടകം തന്നെ ജയ്സനും സിജോയും നീന്തൽ മത്സരത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കണ്ണിമല പഴയ കൊരട്ടി പരുതേപ്പതിയിൽ എബ്രഹാം – ലീലാമ്മ ദമ്പതികളുടെ മകനാണ് സിജോ . നീമയാണ് സിജോയുടെ ഭാര്യ. മഞ്ഞക്കാലയിൽ ജെയിംസ്- റോസമ്മ ദമ്പതികളുടെ മകനാണ് ജയ്സൺ. നിലവിൽ വെണ്ണികുളം ബദനി അക്കാദമി സ്കൂളിലെ കായിക അധ്യാപകനും നീന്തൽ പരിശീലകനും ആണ് ജയ്സൺ.ഇരുവരും ചെറുപ്പം മുതലേ മണിമലയാറ്റിൽ നീന്തിയാണ് പരിശീലിച്ചത്. ഇരുവരും ഒട്ടേറെ പേരുടെ നീന്തൽ പരിശീലകരുമാണ്.
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…