കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

സംസ്ഥാന നീന്തൽ മത്സരം : ജെയ്സനും സിജോക്കും   സ്വർണം

0
IMG-20251223-WA0144.jpg



മുണ്ടക്കയം :വർഷങ്ങൾക്ക് മുൻപ് മണിമലയാറിൽ ഒഴുക്കിൽപെട്ട് മരണത്തിന്റെ വക്കിൽലെത്തിയാ രണ്ട് അയ്യപ്പഭക്തരെ രക്ഷിച്ച ജെയ്‌സനും സിജോയും നീന്തൽ മത്സരത്തിൽ വിജയം,കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ഏഴാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിമിൽ മുപ്പത്തിയഞ്ചു വയസ്സിന് മുകളിലുള്ളവരുടെ നീന്തൽ മത്സരത്തിൽ 200 മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ബട്ടർ ഫ്ലൈ എന്നീ ഇനങ്ങളിൽ   സിജോയ്ക്ക് ഒന്നാം സ്ഥാനവും. 50 മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ഫ്രീ സ്റ്റൈൽ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് ഇനത്തിൽ രണ്ടാം സ്ഥാനവും ജയ്സണും ലഭിച്ചു. ഇതിനോടകം തന്നെ ജയ്സനും സിജോയും  നീന്തൽ മത്സരത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കണ്ണിമല പഴയ കൊരട്ടി പരുതേപ്പതിയിൽ എബ്രഹാം – ലീലാമ്മ ദമ്പതികളുടെ മകനാണ് സിജോ . നീമയാണ് സിജോയുടെ ഭാര്യ. മഞ്ഞക്കാലയിൽ ജെയിംസ്- റോസമ്മ ദമ്പതികളുടെ മകനാണ് ജയ്സൺ. നിലവിൽ വെണ്ണികുളം ബദനി അക്കാദമി സ്കൂളിലെ കായിക അധ്യാപകനും നീന്തൽ പരിശീലകനും ആണ് ജയ്സൺ.ഇരുവരും ചെറുപ്പം മുതലേ മണിമലയാറ്റിൽ നീന്തിയാണ് പരിശീലിച്ചത്. ഇരുവരും ഒട്ടേറെ പേരുടെ നീന്തൽ പരിശീലകരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed