കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

മുണ്ടക്കയം ഗ്രാമപഞ്ചായത്ത്: ആദ്യ ടേമിൽ രജനി ഷാജി വൈസ് പ്രസിഡന്റ്; രണ്ടാം ടേം മറിയാമ്മ ആന്റണിക്ക്

0
img_1659

മുണ്ടക്കയം: യുഡിഎഫ് ഭരണം ഉറപ്പിച്ച മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് അന്തിമ ധാരണയായി. മുന്നണിയിലെ ധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം രണ്ട് പേർക്കായി പങ്കുവെക്കും.

ആദ്യത്തെ രണ്ട് വർഷം മുരിക്കുംവയൽ വാർഡിൽ നിന്നും വിജയിച്ച രജനി ഷാജി വൈസ് പ്രസിഡന്റാകും. തുടർന്നുള്ള മൂന്ന് വർഷം ആനിക്കുന്ന് വാർഡിൽ നിന്നും വിജയിച്ച മറിയാമ്മ ആന്റണിക്കാണ് അവസരം നൽകുക. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *