പൊൻകുന്നം: കർഷകരുടെയും സാധാരണ ജനവിഭാഗങ്ങളുടെയും പുരോഗതിക്കുവേണ്ടി
എന്നും നിലകൊണ്ട പാർട്ടിയാണ് കേരള കോൺഗ്രസ് (എം) എന്ന് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്.കെ.എം. മാണിയുടെ ഓരോ ബഡ്ജറ്റും കർഷകരുടേയും കാർഷിക മേഖലയുടെയും ഉന്നമനത്തിനുവേണ്ടിയുള്ളതായിരുന്നു. കർഷകനുംകർഷക തൊഴിലാളിക്കും പെൻഷൻ അനുവദിച്ചത് കെ.എം. മാണിയാണ്. റബ്ബർ വിലസ്ഥിരതാഫണ്ടും കാരുണ്യ പദ്ധതിയും ലോകത്തിനാകെ മാതൃകയായ പദ്ധതിയാണെന്നും കേരളാ കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിൻ്റെ ഭിന്നശേഷി പുരസ്കാരം നേടിയ കെ ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ കെ. ടോമി, ആയുഷ്മാൻ ഭാരത് അവാർഡ് ജേതാവും മെൻ്റലിസ്റ്റുമായ ഡോ.സജീവ് പള്ളത്ത്, ആദ്യകാല പാർട്ടി പ്രവർത്തകർ എന്നിവരെയും ആദരിച്ചു
മണ്ഡലം പ്രസിഡണ്ട് ഷാജി നല്ലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് എ. എം മാത്യു ആനിതോട്ടം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി പാമ്പൂരി, അഡ്വ. സുമേഷ് ആൻഡ്രൂസ്, കെ റ്റി യു സി നി. മണ്ഡലം പ്രസിഡണ്ട് റെജി പോത്തൻ, ആന്റണി മാർട്ടിൻ,ഫിനോ പുതുപ്പറമ്പിൽ, കെ. എ എബ്രഹാം, ചെറിയാൻ ജോസഫ്, രാഹുൽ.ബി. പിള്ള, ജെയിംസ്.കെ. ഈപ്പൻ, സുനിൽ കുന്നപ്പള്ളി, ഷാജി നഗരൂർ, മാത്തുക്കുട്ടി തൊമ്മിതാഴെ,ചിന്നമ്മ ചെറിയാൻ,ഷൈല ജോൺ, ഷിജോ കൊട്ടാരം, റിച്ചു സുരേഷ്, ഒ. റ്റി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…