Categories: Uncategorized

കോട്ടയം ജില്ലയില്‍ സമീപകാലത്ത് അടച്ചു പൂട്ടിയത് 18 ഹോട്ടലുകള്‍.വിലക്കയറ്റവും തൊഴിലാളികളുടെ കൂലിയും വാടകയും ഒന്നും താങ്ങാന്‍ പറ്റുന്നില്ലെന്നു ഹോട്ടൽ ഉടമകൾ




കോട്ടയം:ഹോട്ടല്‍ ബിസിനസ് ലാഭകരമല്ല.. കോട്ടയം ജില്ലയില്‍ സമീപകാലത്ത് അടച്ചു പൂട്ടിയത് 18 ഹോട്ടലുകള്‍.വിലക്കയറ്റവും തൊഴിലാളികളുടെ കൂലിയും വാടകയും ഒന്നും താങ്ങാന്‍ പറ്റുന്നില്ലെന്നു വ്യാപാരികള്‍

ഹോട്ടല്‍ വ്യവസായം ലാഭകരമല്ല, സമീപകാലത്ത് 18 ഹോട്ടലുകള്‍ ജില്ലയില്‍ അടച്ചു പൂട്ടി. ചെറുകിട ഹോട്ടലുകളാണ് ഇത്തരത്തില്‍ അടച്ചു പൂട്ടുന്നത്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം തൊഴിലാളികുടെ കൂലി, ഹോട്ടല്‍ വാടക, എന്നിവ ചെറുകിട ഹോട്ടലുകള്‍ക്കു താങ്ങാനാവുന്നില്ല.

കൊമേഴ്‌സ്യല്‍ എല്‍പി.ജി വില ഒറ്റയടിയ്ക്ക് 111 രൂപയാണ് കൂട്ടിയത്.ഒരു വര്‍ഷത്തിനുള്ളില്‍ ഒരു തവണ കുറച്ചപ്പോള്‍ നാലു തവണ വര്‍ദ്ധിപ്പിച്ചു.

വെളിച്ചെണ്ണ വില 400 – 450 ലും മറ്റ് എണ്ണകള്‍ക്ക് 300 രൂപ വരെയെത്തി. ഉഴുന്ന്, പയര്‍, പരിപ്പ് , അരിവില കൂടി. പച്ചക്കറി വിലയിലും വന്‍തോതില്‍ വര്‍ദ്ധനവുണ്ടായി.

കിലോയ്ക്ക് 60 രൂപയില്‍ മുകളിലാണ് ഭൂരിഭാഗത്തിനും വില. ഇറച്ചിക്കോഴിക്ക് 180 രൂപയ്ക്കു മുകളിലാണ് വില. ബീഫ് വില 460 രൂപവരെ എത്തി. മീനും വില ഉയര്‍ന്നു. മുട്ടയ്ക്കു എട്ടു രൂപവരെ എത്തി.

തൊഴിലാളികള്‍ക്കും ഒരു ദിവസം ഏറ്റവും കുറഞ്ഞത് 1000 രൂപ നല്‍കേണ്ടിവരും. കൂടുതലും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ് തൊഴിലാളികള്‍. 1000-1500 രൂപയാണ് ദിവസക്കൂലി.

മലയാളിയെങ്കില്‍ തുക കൂടും. വാടകകെട്ടിടത്തിലാണെങ്കില്‍ ഉയര്‍ന്ന വാടക നല്‍കണം.

ഇതോടൊപ്പം വൈദ്യുതി ചാര്‍ജും മറ്റു പിരിവുകളും. എല്ലാം കൂടി കണക്കു കൂട്ടിയാല്‍ വരവിനേക്കള്‍ കൂടുതല്‍ ചെലവാണ്.
  കേരളത്തോടൊപ്പം , അസം, വെസ്റ്റ് ബംഗാൾ തമിഴ് നാട് നിയമ സഭ ഇലക്ഷൻ നടക്കാൻ പോകുന്നു തൊഴിലാളികൾ ഒന്നടങ്കം നാട്ടിൽ പോകും എവിടെ ഇലക്ഷൻ വരുമ്പോൾ നമുക്കും കുറെ വ്യാപാരം നടക്കും എന്നാല് തൊഴിലാളി ക്ഷാമം രൂക്ഷം ആയിരിക്കും
എസ്ഐആർ നടപടിക്രമങ്ങളുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ അവധിയെടുത്ത് അവളുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങി പോയതും ഹോട്ടൽ വ്യവസായി മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്

ഭക്ഷണങ്ങള്‍ക്കു വില കൂട്ടി നഷ്ടം നികത്താനും സാധിക്കില്ല. ഇതോടെ പലരും ഹോട്ടല്‍ നടത്തുന്നത് അവസാനിപ്പിച്ചു മറ്റു മേഖലയിലേക്കു ചേക്കേറുകയാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു, ആയതിനാൽ ഈ കാര്യത്തിൽ ഭരണാധികാരികൾ അടിയന്തരമായ നടപടികൾ സ്വീകരിച്ചുകൊണ്ട് ഹോട്ടൽ വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ നടത്തണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻജില്ലാ പ്രസിഡന്റ്‌ കെ. കെ ഫിലിപ്പ് കുട്ടി,ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്,ജില്ലാ ട്രഷറര്‍ മനോജ്‌ കുമാർ എന്നിവർ അറിയിച്ചു

Vipin Raju

Share
Published by
Vipin Raju

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

11 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

13 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

14 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

17 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

17 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

18 hours ago