Categories: Kanjirapally

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മമാർക്കും കുട്ടികൾക്കും പുതിയ കെട്ടിടം വരുന്നു ; 6.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അത്യാധുനിക മറ്റേണിറ്റി കം ചൈൽഡ് ഹെൽത്ത് ( അമ്മയും കുഞ്ഞും ) ബ്ലോക്ക് നിർമിക്കുന്നതിനു 6.16 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് അറിയിച്ചു. സാങ്കേതിക അനുമതി കൂടി നേടുന്നതിനായി പദ്ധതി ടി.എസ്. കമ്മിറ്റി മുൻപാകെ പദ്ധതി സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആധുനിക നിലവാരത്തിലുള്ള സമഗ്ര മാതൃ ശിശു രോഗവിഭാഗം സജ്ജമാക്കാനാണു നാഷനൽ ഹെൽത്ത് മിഷൻ തുക അനുവദിച്ചത്.

പഴയ ഒപി കെട്ടിടം ഇരിക്കുന്ന സ്ഥലത്താണ് പുതിയ സ്ഥല കെട്ടിടം നിർമിക്കുന്നത്. ഇതിനായി പഴയ ഒപി കെട്ടിടവും സമീപത്തെ ഒറ്റനിലകെട്ടിടവും പൊളിച്ചുനീക്കും. ഒരു നിലയാണ് നിർമിക്കുന്ന കെട്ടിടം. ഭാവിയിൽ നാല് നിലവരെ പണിയാൻ സാധിക്കുന്നനിലയിൽ 10,000 ചതുരശ്രയടി വിസ്തീർണത്തിലാണ് നിർമിക്കുന്ന ത്. കാത്തിരിപ്പുഭാഗം, നാലുവീതം കിടക്കകളുള്ള ലേബർ ഡെലിവറി റിക്കവറി മുറികൾ (എൽഡിആർ), ഡെലിവറി സ്യൂട്ടുകൾ, മൂന്ന് കിടക്കകളുള്ള പോസ്റ്റ് ഓപ്പറേറ്റീവ് ഇന്റൻസീവ് കെയർ യൂണിറ്റ് (ഐസിയു), മോഡുലാർ ഗൈനക്കോളജി ഓപ്പറേഷൻ തിയേറ്റർ, പീഡിയാട്രിക് ഓപ്പറേഷൻ തിയേറ്റർ, നവജാതശിശുക്കളുടെ സ്റ്റെബിലൈസേഷൻ യൂണിറ്റ് (എൻബിഎസ്‌യു) എന്നിവയാണ് ആദ്യഘ ട്ടം ഉൾക്കൊള്ളിച്ചിരിക്കുന്നത്. എച്ച്എൽഎൽ ലൈഫ് കെയറാണ് കെട്ടിടത്തിന്റെ നിർമാണച്ചുമതല.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

12 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

14 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

15 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

18 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

19 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

19 hours ago