മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കൊമ്ബുകുത്തി ജനവാസ മേഖലകളില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.
മടുക്ക കൊമ്ബുകുത്തി റോഡില്‍ ആന ഇറങ്ങുന്നത് കൊമ്ബുക്കുത്തി സ്കൂളിന്റെ പ്രവർത്തനത്തെയും താളം തെറ്റിക്കുന്നു.
കൊമ്ബുകുത്തി ബിജു ഇളംപുരയിടത്തിലിന്റെ വീടിൻ്റെ മുറ്റത്ത് കൂടി പതിവായി ആനക്കൂട്ടം വരുന്നു.ബിജു ഇളംപുരയിടത്തില്‍,വിശ്വനാഥൻ മഷികല്ലുങ്കല്‍,ടി എൻ സജി തടത്തില്‍,കെ.സി സുനീഷ് കോച്ചേരിയില്‍,രാജപ്പൻ തടത്തില്‍,ശാന്തമ്മ മഷികല്ലുങ്കല്‍, എന്നിവരുടെ സ്ഥലത്തിലുണ്ടായിരുന്ന കപ്പ, ഓണത്തിന് വിളവെടുക്കേണ്ടിയിരുന്ന ഞാലിപ്പൂവൻ വാഴ, കമുക്, കൊക്കോ, കാപ്പി, കുരുമുളക്, റബ്ബർ എന്നിവ മുഴുവൻ ചവിട്ടി നശിപ്പിച്ചു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ പെരുവന്താനം മതംബയില്‍ ആനയുടെ ചവിട്ടേറ്റ് വയോധികന്‍ മരിച്ചത്. റബര്‍ തോട്ടിത്തില്‍ മകനു നേരെ കാട്ടാന പാഞ്ഞടുക്കുന്നതു കണ്ടു രക്ഷിക്കാന്‍ വന്ന കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മരിച്ചത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു പെരുവന്താനത്തു തന്നെ കാട്ടാന ചവിട്ടി വീട്ടമ്മ മരിച്ചത്. ആനകളെ തുരത്താനുളള നടപടികള്‍ വനം വകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…