പാലാ: ഇക്കഴിഞ്ഞ 05- ആം തീയ്യതി രാവിലെ 09.00 മണിക്ക് പാലാ മുണ്ടാങ്കൽ ഭാഗത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ ധന്യ, ജോമോൾ എന്നീ രണ്ട് സ്ത്രീകൾ മരണപ്പെടുകയും ജോമോളുടെ മകൾ പാലാ സെന്‍റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിലാകുന്നതിനും ഇടയായ സംഭവത്തിൽ നെടുങ്കണ്ടം ചെറുവിള വീട്ടിൽ ചന്ദൂസിൻ്റെ(24) ജാമ്യാപേക്ഷ തള്ളി കോടതി.പാലാ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് റിമാന്‍റിലായിരുന്ന, അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത് ഇയാളായിരുന്നു. റിമാൻഡിലായിരുന്ന ഇയാൾഅധ്യാപക വിദ്യാർത്ഥിയായിരുന്നു. ജാമ്യാപേക്ഷയിൽ വാദം കേട്ട പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയാണ് ഇന്നലെ (07.08.2025)ജാമ്യാപേക്ഷ തള്ളിയത്.
രണ്ടു യുവതികളായ വീട്ടമ്മമാരുടെ ജീവനെടുത്ത വണ്ടി അമിതവേഗതയിലായിരുന്നു പെരുമഴയത്ത് ചീറിപ്പാഞ്ഞതും നിയന്ത്രണം വിട്ട് കൊലവണ്ടിയായതും വണ്ടിയൊടിച്ചിരുന്ന ഇയാൾക്കെതിരെ കടുത്ത ജനരോഷം ഉയർന്നിരുന്നു.
മരിച്ച രണ്ട് സ്ത്രീകളുടെയും സംസ്കാരം കഴിഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ് ആറാം ക്ലാസ്സുകാരി അന്നമോൾ
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…