Categories: Uncategorized

വിവാദങ്ങൾക് വിരാമം പെരുവന്താനം പഞ്ചായത്തിലെ റിസോഴ്സ് പേഴ്സൺ ജോലിയിൽ തുടരും

പെരുവന്താനം ∙ പെരുവന്താനം ഗ്രാമപഞ്ചായത്തിൽ മാസങ്ങളായി നീണ്ടുനിന്ന കരാർ പുതുക്കൽ വിവാദത്തിന് വിരാമമായി. 2025 ഒക്ടോബർ 8-ന് ചേർന്ന അടിയന്തിര അജണ്ടയിൽ പഞ്ചായത്ത്കമ്മറ്റി യിൽ പ്രസിഡന്റ് ഉൾപ്പടെ മൂന്ന് ഭരണ സമിതി അംഗങ്ങൾ ഒഴിച്ച് ബാക്കിയുള്ള 11 അംഗങ്ങൾ
പ്ലാൻ റിസോഴ്‌സ് പേഴ്സണും കോൺഗ്രസ്‌ അനുഭാവം ഉള്ള ജീവന ക്കാരി കൂടിയായ റഷിദ പി.എ.യുടെ കരാർ പുതുക്കണം എന്ന അഭിപ്രായത്തിൽ ഉറച്ചു നിന്നു.
ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ 2026 മാർച്ച്‌ 31 വരെ കരാർ പുതുക്കാൻ തീരുമാനം ആകുക ആയിരുന്നു

കമ്മിറ്റി രേഖയിൽ മുൻപ് ചേർത്ത “6 മാസം” എന്ന വാചകം കൃത്രിമമാണെന്നും,
അത് നിയമപരമായി അസാധുവാണെന്നും കമ്മറ്റി രേഖപ്പെടുത്തി.
ഇതോടെ മാസങ്ങളായി പഞ്ചായത്തിൽ ചർച്ചയായിരുന്ന വിഷയത്തിൽ കമ്മിറ്റിയുടെ നിലപാട് വ്യക്തമായി. ഇതിനിടെ പഞ്ചായത്ത്‌ കഴിഞ്ഞ വർഷം തെരുവ് വിളക്കുകൾ സ്ഥാപിച്ചതിൽ അഴിമതി ഉണ്ടെന്നും വിജിലൻസ് അന്നെഷിക്കണമെന്നും ldf സർക്കാരിന്റെ വികസന സദസ്സ് നടത്തുവാൻ അജണ്ടയിൽ ഉൾപ്പെടുത്തി പാർട്ടിയുടെ തീരുമാനം udf മെമ്പർ മാരെ അറിയിക്കാതെ കമ്മറ്റിയിൽ നിന്ന് വിട്ട് നിന്ന് ldf നു ഭൂരിപക്ഷം പഞ്ചായത്ത്‌ കമ്മറ്റിയിൽ ഉണ്ടാക്കി എടുത്തത് പ്രസിഡന്റ്‌ മനപ്പൂർവമാണെന്നും കോൺഗ്രസ്‌ വാർഡ് മെമ്പർ ഷാജി പുല്ലാട്ട് ആരോപിച്ചു ഇതിനെ തുടർന്ന് ഷാജി പുല്ലാട്ടും പഞ്ചായത്ത്‌ പ്രസിഡന്റും തമ്മിൽ വാക്കേറ്റവും ഉണ്ടായി.

വിജിലൻസ് അന്വേഷണം സജീവം

പ്ലാൻ റിസോഴ്സ് പേഴ്സൺ ന്റെ കരാർ പുതുക്കലുമായി ബന്ധപ്പെട്ട രേഖാമാറ്റങ്ങൾ സംബന്ധിച്ച് ഇന്റേണൽ വിജിലൻസ് ഓഫീസർ കഴിഞ്ഞ ആഴ്ച പഞ്ചായത്തിൽ എത്തി ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മൊഴികൾ രേഖപ്പെടുത്തി.പ്രസിഡന്റും വൈസ് പ്രസിഡന്റും ഒഴികെ ബാക്കി മുഴുവൻ മെമ്പർ മാരും തിരുത്തിയതായി മൊഴി നൽകി

2025 ജൂലൈ 1-ന് ചട്ടവിരുദ്ധമായി പ്ലാൻ റിസോഴ്സ് പേഴ്സനെ സസ്‌പെൻഡ് ചെയ്തതും,
തുടർന്ന് ഹൈക്കോടതി അത് സ്റ്റേ ചെയ്തതും വിഷയത്തെ കൂടുതൽ വിവാദമാക്കുക ആയിരുന്നു

2025 മെയ് 13-ന് കമ്മറ്റി റിസോഴ്സ് പേഴ്സൺ ന്റെ കരാർ 2026 മാർച്ച് വരെ നീട്ടാൻ ഐക്യകണ്ഠേന തീരുമാനിച്ചിരുന്നുവെങ്കിലും,
പിന്നീട് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ആറുമാസമായി രേഖ തിരുത്തിയെന്ന
പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. ഇന്ന് കൂടിയ കമ്മറ്റിയിൽ രേഖകൾ തിരുത്തിയവർക് എതിരെ നടപടി എടുക്കണം എന്നും കമ്മറ്റി തീരുമാനിക്കുക ആയിരുന്നു

ഇതിനിടയിൽ കോൺഗ്രസ് തമ്മിലടി ഉണ്ടായതു ആറുപേർക്ക് പരിക്ക് പറ്റിയതും വിവാദം കൂടുതൽ ശക്തി പെടുത്തി
വിഷയം രാഷ്ട്രീയതലത്തിലും പൊട്ടിത്തെറിച്ചു.
കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം ഏറ്റുമുട്ടലായി മാറി,

പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവും പഞ്ചായത്തിലെ ജീവനക്കാരിയുടെ ഭർത്താവ് കൂടിയായ യൂത്ത് കോൺഗ്രസ് നേതാവും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ
ഇരു വിഭാഗങ്ങളിലെയും ആറോളം പേർക്ക് പരിക്കേറ്റിരുന്നു
പരിക്കേറ്റവർ പെരുവന്താനം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു

സംഘർഷത്തിന് തുടക്കമായത് പ്രസിഡന്റിന്റെ വിദ്യാഭ്യാസ യോഗ്യതയെച്ചൊല്ലിയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളാണ്.
പ്രസിഡന്റിന് ഡിഗ്രി യോഗ്യതയില്ലെന്നും,
തിരഞ്ഞെടുപ്പിനിടെ വ്യാജമായി കെ.എസ്.യു. കൗൺസിലറായി പരിചയപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നുമുള്ള കോൺഗ്രസ്‌ നേതാവ് ഷാജി പുല്ലാട്ടിന്റ ആരോപണമാണ് ഏറ്റുമുട്ടലിന് വഴിവച്ചത്.

പ്ലാൻ റിസോഴ്സ് പേഴ്സൺ ന്റെ വിഷയത്തിൽ കോൺഗ്രസ് വിഭാഗീയത തുറന്നുകാട്ടിയതായി
പ്രാദേശിക രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഭരണസമിതിയുടെ ഉൾകലഹം പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും ബാധിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

11 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

13 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

14 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

17 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

18 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

18 hours ago