മുണ്ടക്കയം: ജനവാസ മേഖലയിൽ ഭീതി പരത്തി വൻ സ്ഫോടകവസ്തു ശേഖരം പോലീസ് പിടികൂടി. മുണ്ടക്കയം പുത്തൻചന്തയിൽ കുടുംബങ്ങൾ താമസിക്കുന്ന സ്വകാര്യ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു തമിഴ്നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു എന്ന് സൂചന
കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിൽ ഇത്രയധികം സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചത് വലിയ അപകടസാധ്യതയാണ് ഉയർത്തിയത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പിടികൂടിയ സ്ഫോടകവസ്തുക്കൾ ക്വാറി ആവശ്യങ്ങൾക്കായി എത്തിച്ചതാണെന്ന് പോലീസ് കരുതുന്നു.
കോരുത്തോട് സ്വദേശി നടത്തുന്ന അനധികൃത പാറമടകളിലേക്ക് എത്തിച്ചതാണ് ഈ സ്ഫോടകവസ്തുക്കളെന്ന് പ്രാഥമിക നിഗമനം.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…