Categories: Uncategorized

പുഞ്ചവയൽ – 504 ഉന്നതിയിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം ഒരു കോടി രൂപയുടെ ഭരണാനുമതി

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ പട്ടികജാതി ഉന്നതിയായ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പുഞ്ചവയൽ- 504 പട്ടികജാതി ഉന്നതിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം പട്ടികജാതി വികസന വകുപ്പിൽ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 300 ലധികം കുടുംബങ്ങൾ അധിവസിക്കുന്ന ഈ ഉന്നതിയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകളുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ഗവൺമെന്റിൽ സമർപ്പിക്കുകയും തുടർന്ന് പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളുവുമായി ചർച്ച നടത്തി ഫണ്ട് അനുവദിപ്പിക്കുകയായിരുന്നു എന്നും എംഎൽഎ അറിയിച്ചു. ഇത് പ്രകാരം ഉന്നതിയിൽ ഭവന പുനരുദ്ധാരണം, വിവിധ സംരക്ഷണഭിത്തികളുടെ നിർമ്മാണം, ഗതാഗത സൗകര്യം മെച്ചപ്പെടുത്തൽ, ജലവിതരണ പദ്ധതി,മറ്റ് അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ പ്രവർത്തികളാണ് നടപ്പിലാക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ നിർമ്മാണപ്രവർത്തികൾ ആരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

29 minutes ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

55 minutes ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

14 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

16 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

17 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

20 hours ago