എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളിലൂടെ തുടർച്ചയായ ബ്ലോക്ബസ്റ്റർ ഹിറ്റുകളിലൂടെ വിജയവഴിയിലേക്ക് തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് മോഹൻലാൽ. ഹൃദയപൂർവ്വം, ദൃശ്യം 3 തുടങ്ങി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മികച്ച ഒരുപിടി മോഹൻലാൽ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഇപ്പോഴിതാ, നടൻ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകനാവുകയാണ് മോഹൻലാൽ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി. ‘എല്‍ 365’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. തല്ലുമാല, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ നടനായും, അഞ്ചാംപാതിരയിലൂടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായും ശ്രദ്ധനേടിയ ഡാൻ ഓസ്റ്റിൻ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പൊലീസ് വേഷത്തിലാകും മോഹൻലാൽ ചിത്രത്തിലെത്തുകയെന്നാണ് സൂചന. ജീത്തു ജോസഫ് സംവിധാനം ചെയ്ത, ‘ട്വൽത്ത് മാനൻ’ എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ അവസാനമായി പൊലീസ് കഥാപാത്രം അവതരിപ്പിച്ചത്. വാഷ് ബേസന് സമീപത്തായി പൊലീസ് യൂണിഫോം തൂക്കിയിട്ടിരിക്കുന്നതും, കണ്ണാടിയിൽ എൽ 365 എന്ന് എഴിതിയിരിക്കുന്നതും കാണിക്കുന്ന ഒരു പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്
ചിത്രത്തിനായി കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് രതീഷ് രവി ആണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഷൂട്ടിങ് ഉടൻ തന്നെ ആരംഭിക്കും.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…